പത്തനംതിട്ട: പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52)യാണ് മരിച്ചത്. ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്റെ വീട്ടിന്റെ സിറ്റൗട്ടിലിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.(out-of-control van crashed into the house; A tragic end for the neighbor)
ഇന്ന് ഉച്ചയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയിൽപ്പെട്ട് ഉബെദുള്ള മരിക്കുകയായിരുന്നു. വീടിന്‍റെ മതില്‍ കൂടി തകര്‍ത്താണ് വീടിന് മുന്നിലേക്ക് ഇടിച്ചു കയറിയത്. ഈ സമയത്ത് വീട്ടില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ പെട്ടെന്ന് ഓടിമാറി. എന്നാല്‍ ഉബൈദുള്ളയ്ക്ക് പെട്ടെന്ന് ഓടിമാറാന്‍ സാധിച്ചില്ല.
ഗുരുതര പരിക്കേറ്റ ഉബൈദുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലേക്ക് ഇടിച്ചു കയറുന്നതിന് മുന്‍പ് റോഡിലെ ഒരു ബൈക്കിലും വാന്‍ ഇടിച്ചിരുന്നു.