ഇടുക്കിയിൽ മുപ്പതിനായിരം സ്‌ക്വയർഫീറ്റിൽ നിർമിച്ച വീട് ജപ്തി ചെയ്യാൻ ഉത്തരവ്…!
ദേവികുളം എസ്എസ്പിഡിഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർവാലി എസ്റ്റേറ്റിലെ ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയുടെ വീടും സ്ഥലവും സ്ഥലവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.
കേസിൽ എട്ടാം പ്രതിയായ കട്ടപ്പന, കടമക്കുഴി വാലുമ്മേൽ വീട്ടിൽ ബിനോയി വർഗീസിന്റെ കട്ടപ്പന വില്ലേജിലെ സ്ഥലവും വീടും ദേവികുളം സബ് കോടതി ജപ്തി ചെയ്ത് ഉത്തരവായി.
30,000 സ്‌ക്വയർഫീറ്റിൽ നിർമിച്ച വീടാണ് ജപ്തി ചെയ്യാൻ ഉത്തരവായത്. 2021 ൽ എസ്എസ്പിഡിഎൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 288 ഏക്കർ കല്ലാർവാലി എസ്റ്റേറ്റ് ബിനോയി വർഗീസ് പാട്ടത്തിന് എടുത്തിരുന്നു.
പിന്നീട് കമ്പനിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കമ്പനിയുടെ തന്നെ ഉടമസ്ഥയിലുള്ള 14. 5 ഏക്കർ സ്ഥലവും എസ്റ്റേറ്റ് ബംഗ്ലാവും കൈയ്യേറി ബിനോയിയുടെ ജീവനക്കാർ താമസിച്ചെന്നായിരുന്നു കേസ്.
ഒത്തുതീർപ്പു ചർച്ചക്കിടെ നടന്ന സംഘർഷത്തിൽ കമ്പനിയുടെ ആളുകളെ ബിനോയി വർഗീസിന്റെ ജീവനക്കാർ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നായിരുന്നു കേസ്.
അടിമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിക്കേറ്റ നാലു പരാതിക്കാരാണ് ഒന്നേകാൽ കോടി രൂപ നഷ്ടപരിഹാരത്തിനായി ദേവികുളം സബ് കോടതിയിൽ കേസ്‌കൾ ഫയൽ ചെയ്തത്.
വാദികൾക്കുവേണ്ടി തൊടുപുഴ എം.എസ്. അസോസിയേറ്റ്സിലെ അഡ്വ. എം.എസ്.വിനയരാജ്, അഡ്വ.ടി.എൻ. ഗിരിമോൻ. , അഡ്വ. ജി ഹർഷൻ. , അഡ്വ.ബാബു പള്ളിപ്പാട്ട്, അഡ്വ.കെവിൻ ജോർജ്, അഡ്വ. ഐ.ജെ. ജോസഫ് എന്നിവർ ഹാജരായി.
ഇടുക്കി കട്ടപ്പനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം
കട്ടപ്പന കൊച്ചുതോവാളയിൽ മദ്യപിച്ച് ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്കും മുൻവൈരാഗ്യംമൂലം ഓട്ടോറിക്ഷ ഡ്രൈവർക്കും മദ്യപ സംഘത്തിന്റെ മർദനം.
ആശ്രമംപടി ഭാഗത്തുവെച്ചാണ് മദ്യപസംഘം ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ചത് കൊച്ചുതോവാള കുമ്പളുങ്കൽ ജിലിമോനെയാണ് ഓട്ടോറിക്ഷയിൽ നിന്നും മദ്യപസംഘം വലിച്ചിറക്കി ആക്രമിച്ചത്.
ജിലിമോന്റെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കട്ടപ്പന പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു.
മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഇതേ പ്രതികൾ തുടർന്ന് കൊച്ചുതോവാള സ്വദേശി ദീപുവിന്റെ വീടു കയറിയാണ് ആക്രമണം നടത്തിയത്.
പ്രതികൾ റോഡിൽ നിന്ന് ചീത്ത വിളിച്ചത് ദീപു ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ദീപുവിനും ഭാര്യ മേരിക്കുട്ടിക്കും ആക്രമണത്തിൽ പരിക്കേറ്റു.
ഇരുകേസുകളിലുമായി കൊച്ചുതോവാള സ്വദേശി ഷെബിൻ (26) കട്ടപ്പന സ്വദേശി അഭിജിത്ത് (28) കട്ടപ്പന സ്വദേശി ബിബിൻ (26) കട്ടപ്പന സ്വദേശി എബിൻ (24) കൊച്ചുതോവാള സ്വദേശി സോബിൻ (25) കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പ്രതികൾക്കുമെതിരെ കട്ടപ്പന പോലീസ് കേസെടുത്തു ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്തത് 5 തെരുവുനായ്ക്കൾ…! രക്ഷപെട്ടത് തലനാരിഴയ്ക്ക്
വിദ്യാർത്ഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്തത് 5 തെരുവുനായ്ക്കൾ
ക്ലാസ് കഴിഞ്ഞ് വന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ. കോഴിക്കോട് ഉമ്മത്തൂരിൽ ശനിയാഴ്ച്ച പത്താം ക്ലാസ് വിദ്യാർഥിനി സജ ഫാത്തിമ സ്ക്കൂൾ വാഹനത്തിൽ വീടിന് മുന്നിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാൻ ഗേറ്റ് തുറന്നപ്പോൾ വീട്ട് മുറ്റത്ത് നിലയുറപ്പിച്ച തെരുവ് നായകൾ പാഞ്ഞടുത്തത്.
വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയെ ആക്രമിക്കാനാണ് തെരുവ് നായകൾ പാഞ്ഞടുത്തത്. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്.
പത്താം ക്ലാസ് വിദ്യാർഥിനിയാണ് സജ. സ്കൂൾ ബസിൽ വീടിന് മുന്നിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാൻ ശ്രമിക്കവെ വീട്ട് മുറ്റത്ത് നായകൾ ഉണ്ടായിരുന്നു.
അഞ്ച് തെരുവ് നായകൾ വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്തതാേടെ പെൺകുട്ടി തുറന്ന ഗേറ്റ് അടച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
Summary:
In the case of assaulting employees at the Kallarvali estate owned by Devikulam SSPDL company, the court has ordered the attachment of the accused’s house and property.









