സർക്കാർ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് സർക്കാർ ഉത്തരവ്. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ പറയുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച വിവാദ ഉത്തരവിറക്കിയത്. ഭക്ഷ്യ വിഷബാധകൾ സാധാരമായിരിക്കുന്ന ഇക്കാലത്താണ് ഇത്തരം ഒരു വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Read also: