രംഗപ്രവേശം ചെയ്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇന്നും വൻ ഡിമാൻഡാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുമെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ മറ്റൊരു വിഭാഗം അത് മനുഷ്യകുലത്തിന് ഭീഷണിയാണെന്നും പറയുന്നു.
ഇപ്പോഴിതാ ഇനിയും ബുദ്ധിയേറിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കാനുള്ള ദൗത്യത്തിന് പിന്നാലെയാണ് ഓപ്പണ്‍ എഐയുടെ മേധാവി സാം ഓള്‍ട്ട്മാന്‍. എന്ത് വിലകൊടുത്തും മനുഷ്യന്റെ ബുദ്ധിയോളം വിശകലന ശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് നിര്‍മിക്കാന്‍ തന്നെയാണ് തന്റെ പദ്ധതി സാം ഓള്‍ട്ട്മാന്‍ വ്യക്തമാക്കി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എജിഐ വികസിപ്പിക്കുന്നതിനായി എന്ത് ചെലവ് വന്നാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എത്ര ചെലവാക്കുന്നു എന്നതില്‍ ഓപ്പണ്‍ എഐയിലെ എന്നേക്കാള്‍ കൂടുതല്‍ കച്ചവട താല്‍പര്യമുള്ള വ്യക്തിയ്ക്കാണ് ആശങ്കയെന്നും തനിക്ക് അതില്ലെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു. ആത്യന്തികമായ സമൂഹത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്ന ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് ഉറപ്പുള്ളയിടത്തോളം 50 കോടി ഡോളറോ 500 കോടിയോ 5000 കോടിയോ ഒരു വര്‍ഷം ഞങ്ങള്‍ ചിലവാക്കിയാലും എനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: തീ ചൂട് വീണ്ടും; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഈ ജില്ലകളിൽ യെല്ലോ അലർട്ട്