web analytics

പത്തനംതിട്ടയിൽ അനിൽ ആൻ്റണിക്കെതിരെ പ്രചരണത്തിന് ഇറങ്ങില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് മുന്‍പ് അച്ചു ഉമ്മന്‍ എന്ന പേര് അത്ര സുപരിചിതമായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയെന്ന വന്‍മരത്തിന്റെ നിഴല്‍വെട്ടത്തിലെവിടെയോ വന്നുപോയിരുന്ന മകള്‍ മാത്രമായിരുന്നു അച്ചു. രാഷ്ട്രീയത്തില്‍നിന്നും പൊതുപ്രവര്‍ത്തനങ്ങളില്‍നിന്നും നിശ്ചിത അകലം പാലിച്ച് നിന്നിരുന്ന അവര്‍ രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി മോഡലിങ്ങും യാത്രകളുമായി കഴിയുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് മക്കളിലേക്ക് മാധ്യമശ്രദ്ധ പതിയുന്നത്.

ആക്രമിക്കുന്നവര്‍ക്കും ആരോപണമുന്നയിക്കുന്നവര്‍ക്കും വായടപ്പിക്കുന്ന മറുപടി നല്‍കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന അച്ചു ഉമ്മന്‍ പത്തനംതിട്ടയിൽ പ്രചരണത്തിന് ഇറങ്ങില്ല. എന്നാൽ മറ്റു മണ്ഡലങ്ങളിൽ
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങും. പത്തനംതിട്ടയില്‍ പ്രചരണത്തിന് പോവില്ലെന്ന് അച്ചു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണി തന്റെ ബാല്യകാല സുഹൃത്താണെന്നും, അദ്ദേഹത്തിനെതിരെ പ്രചരണത്തിനിറങ്ങാന്‍ മാനസിക ബുദ്ധിമുട്ടുണ്ടെന്നുമാണ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം.

വടകരയില്‍ ഷാഫി പറമ്പിലിനു വേണ്ടി പ്രചരണത്തിനിറങ്ങും. ഷാഫി വ്യക്തിപരമായി ക്ഷണിച്ചിരുന്നു. ഒപ്പം കോട്ടയം, കണ്ണൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും പര്യടനം നടത്തും. ഇതിനും പുറമെ സംസ്ഥാന നേതൃത്വവും പ്രചരണത്തിനിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അച്ചു പറഞ്ഞു.

തന്റെ ഓര്‍മ്മയില്‍ അപ്പ ഇല്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. തിരഞ്ഞെടുപ്പു കാലത്ത് കേരളം മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി ഓടി നടക്കുന്ന അപ്പയാണ് ഇപ്പോഴും മനസിലുള്ളത്. അദ്ദേഹത്തിന്റെ അഭാവവുമായി ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും അച്ചു പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ താരപ്രചാരകയായിരുന്നു 41 കാരിയായ അച്ചു ഉമ്മന്‍. കൃത്യമായ നിലപാടും കുറിക്കു കൊള്ളുന്ന പ്രസംഗങ്ങളും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുതല്‍കൂട്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഒരു സ്റ്റാര്‍ പദവിയിലേക്ക് എത്താനും അച്ചു വിന് കഴിഞ്ഞിരുന്നു.

53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റ വിജയമെന്നായിരുന്നു അച്ചുവിന്റെ പ്രതികരണം. പിതാവിനെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണി വിജയമെന്നും അവര്‍ പറഞ്ഞതിനെ കേരളം അതീവ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. കുടുംബത്തിനെതിരെ ഉയര്‍ന്നു വന്ന എതിരാളികളുടെ നീചമായ പ്രചരണങ്ങളെ അങ്ങേയറ്റം മാന്യതയോടെ പ്രതിരോധിച്ച അച്ചുവിന്റെ നിലപാടുകള്‍ രാഷ്ടീയ ശത്രുക്കളില്‍ പോലും മതിപ്പുളവാക്കായിരുന്നു.

ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും വില ഉള്‍പ്പെടെ സൈബര്‍ പോരാളികള്‍ പിന്നെയും ആയുധമാക്കിയപ്പോള്‍ ധീരതയോടെ നിയമവഴി തേടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ പാര്‍ട്ടി ഭാരവാഹി പോലുമോ അല്ലാത്ത ഒരാള്‍ തന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നത് അതുവരെ രാഷ്ട്രീയ കേരളത്തിന് അപരിചിതമായിരുന്നു. പിതാവിനെപോലെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഇടപാടുകളെല്ലാം സുതാര്യമാണെന്ന അച്ചുവിന്റെ സന്ദേശം പൊതുജനങ്ങള്‍ക്കിടയില്‍ അവരെക്കുറിച്ച് മികച്ച ധാരണ സൃഷ്ടിക്കാനും കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. അച്ചുവിന്റെ പൊതു സ്വീകാര്യത തിരഞ്ഞെടുപ്പില്‍ പരമാവധി ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

കോട്ടയത്തെ സെലിബ്രേഷൻ സാബു പിടിയിൽ

കോട്ടയത്തെ സെലിബ്രേഷൻ സാബു പിടിയിൽ ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത...

കിടിലൻ മേക്കോവറുമായി പാർവതി തിരുവോത്ത്

കിടിലൻ മേക്കോവറുമായി പാർവതി തിരുവോത്ത് മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരങ്ങളിൽ...

സൗരയൂഥത്തിൽ ‘പിടികിട്ടാപ്പുള്ളി’ തലങ്ങും വിലങ്ങും പായുന്നു

തിരുവനന്തപുരം: പ്രപഞ്ചത്തിലെ അജ്ഞാതമായ ഏതോ ഗോളത്തിൽ നിന്ന് സൗരയൂഥത്തിലേക്ക് അജ്ഞാത 'ഗ്രഹം"...

ഫോസിൽ വേട്ടക്കാരൻ കണ്ടെത്തിയ ദിനോസർ കോണ്ടം

ഫോസിൽ വേട്ടക്കാരൻ കണ്ടെത്തിയ ദിനോസർ കോണ്ടം പാറ പൊട്ടിക്കുന്നതിനിടെ കണ്ടെടുത്ത വിചിത്ര വസ്തുവാണ്...

സർ ക്രീക്കിൽ ഇന്ത്യയുടെ ‘ത്രിശൂൽ’ കണ്ട് ഭയന്നു

സർ ക്രീക്കിൽ ഇന്ത്യയുടെ ‘ത്രിശൂൽ’ കണ്ട് ഭയന്നു ന്യൂഡൽഹി: ഗുജറാത്തിലെ സർ ക്രീക്ക്...

റെയിൽവേ സ്റ്റേഷനിൽ നടിയെ തെറ്റിദ്ധരിപ്പിച്ച് എസി കോച്ചിലേക്ക് കൊണ്ടുപോയി; പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം:സിനിമ ഷൂട്ടിംഗിനായി യാത്ര ചെയ്യുന്നതിനിടെ നടിക്ക് നേരെ ലൈംഗികാതിക്രമശ്രമം നടത്തിയെന്ന പരാതിയിൽ...

Related Articles

Popular Categories

spot_imgspot_img