web analytics

വന്നത് സാമ്പിൾ മാത്രം; രണ്ടാഴ്ചക്കുള്ളിൽ ഭൂമിയിലേക്ക് എത്തുന്നത് ഭീമാകാരമായ സൺസ്പോട്ടുകൾ; ഭൂമിയിലേക്ക് എത്തിയ ശേഷം ശക്തമായ വാതകങ്ങള്‍  പുറന്തള്ളും; സൗരജ്വാലകള്‍ ഭൂമിയെ തേടി വരുന്നത് ഇനി പതിവാകും

സൂര്യനില്‍ വീണ്ടും സണ്‍സ്‌പോട്ടുകള്‍ രൂപപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ. വീണ്ടും സൗരജ്വാലകള്‍ ഭൂമിയെ തേടി വരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇപ്പോൾ ഭൂമിയിലേക്കുള്ള പാതയിലാണ് ഈ സണ്‍സ്‌പോട്ടുകള്‍. കഴിഞ്ഞ ആഴ്ച ഇവ ശക്തമായി ഭൂമിയിലേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്ന്  ഉപഗ്രഹങ്ങളും, ജിപിഎസ്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു.

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇവ കൃത്യമായ ഭൂമിയിലേക്ക് എത്തിയ ശേഷം ശക്തമായ വാതകങ്ങള്‍  പുറന്തള്ളുമെന്നാണ് റിപ്പോർട്ട്. ഇത് ഭൂമിയെ രൂക്ഷമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തേ വിലയിരുത്തല്‍. ഇത്തവണ വളരെ വലിപ്പമേറിയതായിരിക്കും ഈ സണ്‍സ്‌പോട്ട് എന്നാണ് കാലാവസ്ഥാ വിദഗ്ധയായ ക്രിസ്റ്റ ഹാമണ്ട് പറയുന്നത്. ഇതിലൂടെ കൂടുതല്‍ വലിയ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവും. ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തെയാണ് ഏറ്റവുമധികം ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ നിർത്താതെ അത്തരം സൗരജ്വാലകള്‍ കൂടുതലായി ഭൂമിയിലേക്ക് എത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ ആഴ്ച്ചയിലും കൂടുതൽ ശക്തമായ സൗരജ്വാലകളാണ് കടന്നുവരിക. സൂര്യന്‍ ഇപ്പോള്‍ വലിയ രാസപ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോവുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിസ്‌ഫോടനങ്ങള്‍ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തൽ.

നേരത്തെ ദക്ഷിണ ധ്രുവത്തില്‍ സൗരജ്വാലകള്‍ ശക്തമായി അലയടിച്ചതിനെ തുടര്‍ന്ന് അറോറകളും ദൃശ്യമായിരുന്നു. ഇതിന് പിന്നാലെ സൂര്യനില്‍ ഭീമാകാരനായ സണ്‍സ്‌പോട്ട് ക്ലസ്റ്റര്‍ വീണ്ടും സജീവമായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഇതേ സണ്‍സ്‌പോട്ടാണ് ഭൂമിയിലേക്ക് തീജ്വാലകളെ പുറന്തള്ളിയത്. ഇവ ഇപ്പോള്‍ ഭ്രമണം ചെയ്തു ഭൂമിയിലേക്കുള്ള പാതയില്‍ എത്തിയെന്നാണ് റിപ്പോർട്ട്. സൂര്യന്‍ ഭൂമിയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന ഭാഗമാണിത്.

ഓരോ 11 വര്‍ഷം കൂടുമ്പോഴും സൂര്യനില്‍ ഇത്തരത്തില്‍ സോളാര്‍ മാക്‌സിമം സംഭവിക്കാറുണ്ട്.സൂര്യന്‍ സോളാര്‍ സൈക്കിള്‍ പ്രക്രിയയുടെ സമയത്ത് ശസ്ത്രക്രിയ നടത്തുകയും ചെയ്യുകയും ചെയ്യാറുണ്ട്. സോളാര്‍ മാക്‌സിമം എ ന്ന പ്രക്രിയ സൂര്യനില്‍ നടക്കുന്നത് കൊണ്ടാണിത്.

അപൂര്‍വ ദൃശ്യവിസ്മയങ്ങള്‍ നേരത്തെ ജര്‍മനിയിലും യുഎസ്സിലെ ഒഹായോയിലും ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലുമെല്ലാം അറോറകള്‍ തെളിഞ്ഞിരുന്നു. കഴിഞ്ഞ വാരം മുതല്‍ സൂര്യനില്‍ വന്‍ തോതിലാണ് റേഡിയേഷന്‍ പുറന്തള്ളുന്നത്. റേഡിയോ കമ്മ്യൂണിക്കേഷനുകള്‍ ലോകത്താകെ തകരാറിലാക്കാന്‍ സൗരജ്വാലകള്‍ക്ക് സാധിചിരുന്നു. ആ സമയംസൂര്യന്‍ സംഘര്‍ഷഭരിതമായിരിക്കും. സൂര്യന്റെ കാന്തിമ മണ്ഡലം പൂര്‍ണമായും തിരിയുന്ന സമയമാണിത്. ഇതിലൂടെ ഉത്തര ധ്രുവം നിന്നിരുന്ന സ്ഥലത്ത് ദക്ഷിണ ധ്രുവവയും നേരെ തിരിച്ചും സംഭവിക്കാം. പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇവ പൂര്‍വ സ്ഥാനത്ത് വന്ന് നില്‍ക്കൂ.

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ 

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ  ശബരിമല: ശബരിമലയിലെ ആടിയശിഷ്ടം...

ഇടുക്കിയിൽ പടുതാക്കുളം മരണങ്ങൾ തുടർക്കഥയാകുന്നു; വീണാൽ രക്ഷപെടാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം:

ഇടുക്കിയിൽ പടുതാക്കുളം മരണങ്ങൾ തുടർക്കഥയാകുന്നു ഇടുക്കിയിൽ വീണ്ടും പടുതാക്കുളത്തിൽ വീണ് യുവാവ്...

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ:

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം ലോക ബാങ്കിന്റെ...

നായാടി മുതൽ നസ്രാണി വരെ…പുതിയ നീക്കവുമായി വെള്ളാപ്പള്ളി

നായാടി മുതൽ നസ്രാണി വരെ…പുതിയ നീക്കവുമായി വെള്ളാപ്പള്ളി തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക–രാഷ്ട്രീയ സമവാക്യങ്ങളിൽ...

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ ആലപ്പുഴ: സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img