അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി പൊലീസ്; മൊബൈലിലെ ഈ ആപ്പ് ശ്രദ്ധിക്കുക !

അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ഈ മാസം 22ന് പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെയാണ് ഭക്തരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പ് നടക്കുന്നത്. ‘രാമജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്ന പേരിൽ ആപ്പ് വികസിപ്പിച്ചാണ് തട്ടിപ്പ്. ആപ്പ് വഴി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ വിഐപി പ്രവേശനം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, രാമക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിൻ്റേതല്ല ഈ ആപ്പ് എന്ന് പോലീസ് വ്യക്തമാക്കുന്നു. ഛത്തീസ്ഗഡ് പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. രാമക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റേതല്ല ഈ ആപ്പെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ ലക്ഷ്യമിട്ടാകാം ഈ ആപ്പ്. ഇത്തരത്തില്‍ സംശയം തോന്നുന്ന സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Also read: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയെക്കുറിച്ച് പ്രതികരണം: ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ രൂക്ഷ സൈബർ ആക്രമണം

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

Related Articles

Popular Categories

spot_imgspot_img