കർണാടകയിലേക്കുള്ള ട്രക്കിങ്ങുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. നേത്രാവതിയിലേക്കും കുദ്രേമുഖ് ദേശീയോദ്യാനത്തിലേക്കുമുള്ള ട്രക്കിങിനായി കാത്തിരിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണിത്. ജൂണ്‍ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ മാത്രമേ കുദ്രേമുഖിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.(Online registration mandatory for trekking in karnataka)
ഒരു ദിവസം 300 സഞ്ചാരികള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഇനി www.kudremukhanationalpark.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തണം. ജൂണ്‍ 25 മുതല്‍ ഒരു മാസത്തേക്കുള്ള ബുക്കിങ് നേരത്തെ ചെയ്യാവുന്നതാണ്.
ശാസ്ത്രീയമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് കൊടുമുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണം കര്‍ണാടക വനം വകുപ്പ് തീരുമാനമെടുത്തത്. കൂടാതെ തമിഴ്‌നാടിന് സമാനമായി കൂര്‍ഗ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് ഇ-പാസ് ഏര്‍പ്പെടുത്തുന്ന കാര്യവും കര്‍ണാടക പരിഗണനയിലുണ്ട്.
Read Also: കേരളത്തിൽ നാളെ ഒരു തുള്ളി മദ്യം ലഭിക്കില്ല !