web analytics

വല്ലാർപാടം ചീഞ്ഞു നാറുമോ? കെട്ടിക്കിടക്കുന്നത് ടൺകണക്കിന് സവാളയും അരിയും

കൊച്ചി: കസ്റ്റംസ് പിടികൂടിയ സവാള വല്ലാർപാടം ടെർമിനലിൽ കെട്ടിക്കിടക്കുന്നു നശിക്കുന്നു. മൂന്നു വലിയ കണ്ടെയ്‌നറുകളിലായാണു സവാളയുള്ളത്. നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ മുമ്പു പിടികൂടിയ അരി കണ്ടെയ്‌നറുകളും ടെർമിനലിലുണ്ട്. തിരുപ്പൂർ തുണികളുടെ വില കുറച്ചു കാണിച്ചുള്ള നികുതി വെട്ടിപ്പും അടുത്തിടെ കണ്ടെത്തിയിരുന്നു.Onions seized by customs are stuck at the Vallarpadam terminal and perishing

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ നിന്ന് ഒരു മാസത്തിനിടെ പിടികൂടിയത് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നാല് കോടിയുടെ വിവിധയിനം അരി ആയിരുന്നു. 13 കണ്ടെയ്‌നറുകളാണ് ഇക്കാലയളവിൽ കസ്റ്റംസ് ഇവിടെ പിടികൂടിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കയറ്റുമതി നിയന്ത്രണം ലംഘിച്ച് നികുതി അടയ്‌ക്കാതെ കടത്താൻ ശ്രമിക്കുമ്പോഴാണ് ഇവ പിടികൂടിയത്.

കഴിഞ്ഞദിവസം മാത്രം 3 കണ്ടെയ്‌നർ ബിരിയാണി അരിയാണ് പിടികൂടിയത്. ഇതിന് മാത്രം ഒരു കോടിയോളം രൂപ വില വരും. കയറ്റുമതി രേഖകളിൽ ഉപ്പെന്ന് രേഖപ്പെടുത്തിയാണ് അരി എത്തിച്ചത്. മുന്നിലെ ചാക്കുകളിൽ ഉപ്പാണെങ്കിലും ഇതിന് അകത്തുള്ള ചാക്കുകളിലായിരുന്നു അരി സൂക്ഷിച്ചിരുന്നത്.

ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായി തമിഴ്‌നാട്ടിലെ വ്യാപാരിയുടെ പേരിൽ എത്തിച്ച കിലോഗ്രാമിന് 160 രൂപ വിലയുള്ള ബസ്മതി ബിരിയാണി അരിയാണ് പിടികൂടിയത്. കണ്ടെയ്‌നറുകളിൽ അരിയാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് വല്ലാർപാടം ട്രാൻസ്ഷിപ്‌മെന്റിലെ കസ്റ്റംസ് സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.

ഭാരതത്തിൽ ഉത്പാദിപ്പിക്കുന്ന അരി വിദേശങ്ങളിൽ എത്തിയാൽ നാലിരട്ടി വരെ വില ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇത് മുതലെടുത്താണ് വ്യാപകമായി വിവിധതരം അരി കടത്തുന്നത്. നിലവിൽ നിയന്ത്രിത അളവിൽ മട്ട അരി മാത്രമാണ് നികുതി ഒടുക്കി കയറ്റുമതി ചെയ്യുന്നതിന് ഡിജിഎഫ്ടി അനുമതി നല്കിയിരിക്കുന്നത്. രാജ്യത്ത് അരി കിട്ടാത്ത സാഹചര്യം ഉണ്ടാവുകയും ഇത് വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്നുമുള്ളതിനാലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വിവിധ സമയങ്ങളിൽ 10 കണ്ടെയ്‌നറുകളിൽ കടത്താൻ ശ്രമിച്ച അരി പിടികൂടിയിരുന്നു. ഇവയ്‌ക്ക് മൂന്ന് കോടിയോളം വില വരും. ചെന്നൈയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള വ്യാപാരികളാണ് പലഘട്ടങ്ങളിലായി അരി വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്. രാജ്യത്തിന് പുറത്തേക്ക് കണ്ടെയ്‌നർ എത്തിയാൽ ഒരു കോടിയുടെ അരിക്ക് 4 കോടി വരെ വില ലഭിക്കും.

അരി പിടികൂടിയ സംഭവത്തിൽ വ്യാപാരികളുടെ വിവരങ്ങൾ ഉടൻ ഇന്റലിജൻസ് വിഭാഗത്തിന് കൈമാറും. അരി വില വർധിക്കുന്ന സാഹചര്യം ഉണ്ടാക്കുന്ന ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.

വിവിധ ഉത്പന്നങ്ങൾ കയറ്റുമതി നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയും ഉഴിവാക്കിയുമുള്ള വിജ്ഞാപനങ്ങളിറങ്ങാറുണ്ട്. വിലക്കയറ്റത്തെത്തുടർന്ന് അടുത്തിടെ ചില വസ്തുക്കൾ കയറ്റി അയക്കുന്നതു കേന്ദ്രം നിരോധിച്ചിട്ടുണ്ട്. എന്നാൽ, കസ്റ്റംസിനെ വെട്ടിച്ചു വ്യാജ ബില്ല് ക്ലീയറൻസിനായി സമർപ്പിച്ചാണു കള്ളക്കടത്തു നടത്തുന്നത്. സവാള കയറ്റിയ ഷിപ്പ്‌മെന്റിൽ ഒളിപ്പിച്ചു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്താറുണ്ടെന്നും കസ്റ്റംസ് സംശയിക്കുന്നു.

സീ കസ്റ്റംസ് കഴിഞ്ഞ ദിവസം വല്ലാർപാടത്തുനിന്നു വിദേശത്തേക്കു കടത്താൻ ശ്രമിച്ച നാലര കോടി രൂപയുടെ അരി പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് ഇന്റലിജൻസിനാണ് അന്വേഷണച്ചുമതല. ഉപ്പു ചാക്കുകൾ എന്ന വ്യാജേനയായിരുന്നു കടത്ത്. ഇവിടെനിന്നു കയറ്റുമതി നിരോധനമുള്ള പഞ്ചസാര വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ വഴി കടത്താൻ ശ്രമിക്കുമ്പോൾ കസ്റ്റംസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടിയിരുന്നു. പൊതിച്ച തേങ്ങ കയറ്റിയയക്കാനുള്ള ബില്ലായിരുന്നു ക്ലിയറൻസിനായി സമർപ്പിച്ചിരുന്നത്.

കയറ്റുമതി നിരോധനമുള്ള ഉൽപന്നങ്ങളും വസ്തുക്കളും ധാന്യങ്ങളുമെല്ലാം വ്യാജബില്ലുകളിൽ കയറ്റുമതി ചെയ്തു കോടികളുടെ തട്ടിപ്പാണു നടക്കുന്നത്. സവാളയുടെ ദൗർലഭ്യം കണക്കിലെടുത്ത് 2023 ഡിസംബർ എട്ടിനായിരുന്നു കേന്ദ്ര സർക്കാർ കയറ്റുമതി നിരോധിച്ചത്. കഴിഞ്ഞ മേയിൽ സവാളയുടെ കയറ്റുമതി നിരോധനം നീക്കുകയും വില ടണ്ണിനു 45,860 രൂപയാക്കി ഉയർത്തുകയും ചെയ്തിരുന്നു. ഇതിനുമുമ്പ്, നിരോധനം നിലവിലുള്ളപ്പോൾ കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച സവാളയാണു 30-40 അടിയുള്ള കണ്ടെയ്‌നറുകളിലായി വല്ലാർപാടം ടെർമിനലിലുള്ളത്.

അരി കടത്ത് പല തവണയായി പിടിക്കപ്പെട്ടിട്ടുണ്ട്. ഈ കണ്ടെയ്‌നറുകളും ഇവിടെയുണ്ട്. കസ്റ്റംസ് അഡ്ജുഡിക്കേഷൻ അതോറിറ്റി പിഴ തുക നിശ്ചയിച്ച് ഈ തുക ഈടാക്കിയാണ് കണ്ടെയ്‌നറുകൾ വിട്ടുനൽകുന്നത്. തുടർനടപടികൾ വൈകുന്നതും കടത്തിന് ശ്രമിച്ച വ്യാപാരികൾ പിന്നീട് ഏറ്റെടുക്കാൻ തയാറാകാത്തതുമായ ഉൽപന്നങ്ങൾ കണ്ടെയ്‌നറുകളിൽ തന്നെ കിടന്നു നശിക്കും.

അതേസമയം, ദുബായ് കസ്റ്റംസ് അധികൃതർ അടുത്തിടെ നടത്തിയ പരിശോധനയിൽ കണ്ടൈയ്‌നറിൽനിന്നു കഞ്ചാവ് പിടികൂടിയിരുന്നു. ഇവ ഇന്ത്യയിൽനിന്നുള്ളവയാണെന്നു സംശയിക്കുന്നു. സവാള കയറ്റുമതിയുടെ മറവിലാണ് കഞ്ചാവ് കടത്തിയത്. പെട്ടിക്കുമുകളിൽ ചുവന്ന ഉള്ളി എന്നായിരുന്നു രേഖപ്പെടുത്തിയത്. സംശയം തോന്നിയതോടെ എക്‌സ്‌റേ മെഷീൻ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ 14.85 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

സ്വാമിയേ ശരണമയ്യപ്പ! മകരവിളക്ക് ഉൽസവത്തിന് സമാപ്തി: യോഗനിദ്രയിലാണ്ട് അയ്യപ്പൻ, നട അടച്ചു; ഇനി വിഷുക്കാലം

പത്തനംതിട്ട: ഭക്തിനിർഭരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല ധർമ്മശാസ്താ ക്ഷേത്രനട...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ കൊച്ചി: കൊച്ചി...

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img