റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു
കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 5നാണ് ദാരുണ സംഭവം നടന്നത്. വീട്ടിൽ മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ റംബുട്ടാൻ വിഴുങ്ങുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Summary: A one-year-old child tragically died after a rambutan fruit got stuck in his throat while playing. The incident occurred in Maruthukavala, Perumbavoor. The deceased child, Avyukth, was the son of Aathira from Perusheri, Idukki, currently residing in a rented house.