ഇടുക്കി: ഓടുന്ന കാറിനു തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി 66ാം മൈലിന് സമീപം ഇന്ന് രാത്രിയോടെയാണ് സംഭവം.One person died after a moving car caught fire. The deceased has not been identified
കാറിനകത്ത് ഓടിച്ചിരുന്ന ആൾ മാത്രമാണു ഉണ്ടായിരുന്നത്. കാർ പൂർണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചു. മരിച്ചയാളുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
അറുപത്തിയാറാംമൈൽ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറിൽനിന്നും പുക ഉയരുകയായിരുന്നു.
ഈ സമയം കാറിന് പിന്നിൽ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറിൽ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു.
ഇതിനിടയിൽ കാറിനുള്ളിൽ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കിൽ വന്നിടിച്ചു കയറുകയുമായിരുന്നു.
കാർ ഓടിച്ചിരുന്നയാൾ ഡോർ തുറന്ന് തുറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശരീരം മുഴുവൻ വേഗത്തിൽ തീപടരുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. പീരുമേട്ടിൽനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി