web analytics

കട്ടപ്പനയിലെ നരബലി ഇരട്ടക്കൊല: പോലീസിന് മുന്നിൽ സമ്മതിച്ച് പ്രതികളിലൊരാൾ

Pic: പ്രതിയായ നിതീഷിനെ പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ

 

കട്ടപ്പന : നഗരത്തിൽ അടുത്തിടെ നടന്ന മോഷണക്കേസുകളിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ നരബലിയെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടർന്ന് പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതികളിൽ ദുർമന്ത്രവാദത്തിന് നേതൃത്വം നൽകിയെന്ന് കരുതുന്ന പുത്തൻ പുരയ്ക്കൽ നിതീഷ് (രാജേഷ്-31)നെയാണ് ഞായറാഴ്ച 1.30 വരെ കട്ടപ്പന കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇയാൾ ഇരട്ടക്കൊല നടത്തിയതായി പോലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് ഞായറാഴ്ച പോലീസ് ദൃശ്യം മോഡലിൽ പ്രതികളിൽ ഒരാളായ വിഷ്ണുവിൻ്റെ അച്ഛൻ വിജൻ്റെ മൃതദേഹം അടക്കം ചെയ്തന്ന് കരുതുന്ന വീടിൻ്റെ തറ മാന്തി പരിശോധിക്കും. സംഭവത്തിൽ മറ്റൊരു പ്രതിയായ വിഷ്ണു മോഷണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്.

മോഷണക്കേസിലെ പ്രതികളായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിയ്ക്കൽ വിഷ്ണു വിജയൻ(29) സുഹൃത്തും ദുർമന്ത്രവാദിയുമായ പുത്തൻ പുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ ചേർന്ന് നവജാത ശിശു ഉൾപ്പെടെ രണ്ടുപേരെ കൊന്ന് കുഴിച്ച് മൂടിയതായാണ് പുറത്തുവരുന്ന സൂചന.

ഏതാനും വർഷങ്ങൾക്ക് മുൻപ് വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷിൽ ഉണ്ടായ പെൺകുഞ്ഞിനെ കൊന്ന് സാഗര ജങ്ഷനിലുള്ള വീട്ടിൽ കുഴിച്ചിട്ടതാണ് ആദ്യ സംഭവം. ഗന്ധർവന് കൊടുക്കാൻ എന്നുപറഞ്ഞാണ് പ്രതികൾ അമ്മയിൽ നിന്ന് കുഞ്ഞിനെ വാങ്ങിയത്. പിന്നീട് സാഗര ജങ്ഷനിലെ വീട് വിറ്റ വിഷ്ണു കാഞ്ചിയാർ കക്കാട്ടുകടയിൽ മറ്റൊരു വീട് വാടകയ്ക്ക് എടുത്തു. ഇവിടെവെച്ചാണ് അച്ഛൻ വിജയനെ മാസങ്ങൾക്ക് മുൻപ് കൊലപ്പെടുത്തിയത്. ദൃശ്യം മോഡലിൽ വീടിന്റെ തറകുഴിച്ച് മൃതദേഹം മൂടിയ ശേഷം കോൺക്രീറ്റ് ചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം.

Read Also: ഉച്ചമയക്കത്തിന് കിടന്നത് കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിൽ; പോസ്റ്റ് തെന്നിമാറി യുവാവ് അടിയിലേക്ക് വീണു; കൊല്ലത്ത് യുവാവിന് കിട്ടിയത് പോസ്റ്റിൻ്റെ പണി

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

വരുന്നത് 1000 കോടിയുടെ കപ്പൽ നിർമ്മാണശാല; കൊച്ചി കഴിഞ്ഞാൽ ഇനി പൊന്നാനി

വരുന്നത് 1000 കോടിയുടെ കപ്പൽ നിർമ്മാണശാല; കൊച്ചി കഴിഞ്ഞാൽ ഇനി പൊന്നാനി പൊന്നാനി:...

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തീയിൽ നിന്ന് രക്ഷിച്ചു

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തീയിൽ...

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ദുരിതത്തിലായി ആയിരക്കണക്കിന് യാത്രക്കാർ, പ്രധാന ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നു!

പാലക്കാട്: കേരളത്തിലെ റെയിൽവേ ഗതാഗതത്തിന്റെ പ്രധാന നാഡീഞരമ്പായ ഷൊർണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രെയിൻ...

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച...

നായാടി മുതൽ നസ്രാണി വരെ…പുതിയ നീക്കവുമായി വെള്ളാപ്പള്ളി

നായാടി മുതൽ നസ്രാണി വരെ…പുതിയ നീക്കവുമായി വെള്ളാപ്പള്ളി തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക–രാഷ്ട്രീയ സമവാക്യങ്ങളിൽ...

മകന്റെ മെഹന്തി ചടങ്ങിൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് അമ്മ; വിവാഹം മകന്‍റെത്, വൈറലായത് അമ്മ

മകന്റെ മെഹന്തി ചടങ്ങിൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് അമ്മ; വിവാഹം മകന്‍റെത്,...

Related Articles

Popular Categories

spot_imgspot_img