web analytics

നാരായണീന്റെ പേരക്കുട്ടികളിൽ ഒരാൾ തോമസ് മാത്യു

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്റ്സ് നിർമിക്കുന്ന ‘നാരായണീൻറെ മൂന്നാണ്മക്കൾ’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ മകൻറെ റോളിലെത്തുന്ന തോമസ് മാത്യുവിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിഖിൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ. കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഒരു നാട്ടിൻപുറത്തെ തറവാട് വീട് കേന്ദ്രീകരിച്ചുള്ള സിനിമയാണിത്. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തിൻറെ പ്രമേയം. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്.

നിർമാണം: ജോബി ജോർജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, എക്‌സി. പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം ചെന്നൈ: സഞ്ജു സാംസൺ വീണ്ടും...

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ അത്ഭുത യന്ത്രം!

ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ...

കേരളത്തിൽ മഴയെത്തുന്നു; ഒപ്പം കടുത്ത ചൂടും

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസവാർത്തയുമായി കാലാവസ്ഥാ വകുപ്പിന്റെ...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ്...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

Related Articles

Popular Categories

spot_imgspot_img