ലോകത്ത് എട്ടിൽ ഒരു പെൺകുട്ടി 18 വയസിന് മുമ്പ് ലൈം​ഗികാതിക്രമത്തിനിരയാകുന്നു, 14 -17 വയസിനിടയിലുള്ള പെൺകുട്ടികൾ തീരെ സുരക്ഷിതരല്ല; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യുണിസെഫ്

ലോകത്ത് എട്ടിൽ ഒരു പെൺകുട്ടിക്ക് നേരെ 18 വയസിന് മുമ്പ് ബലാത്സം​ഗമുൾപ്പ‌ടെയുള്ള ലൈം​ഗികാതിക്രമം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യുണിസെഫ്. അന്താരാഷ്ട്ര ബാലികാദിനമായ ഒക്ടോബർ 11 -ന് മുന്നോടിയായിട്ടാണ് കണക്ക് പുറത്തുവിട്ടത്. (One in eight girls worldwide is sexually assaulted before the age of 18)

370 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും 18 വയസ്സിന് മുമ്പ് ഇത്തരം അതിക്രമങ്ങളിലൂടെ കടന്നുപോയവരെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്കാലോ ഓൺലൈനിലുള്ളതോ ആയ അതിക്രമങ്ങൾ എടുത്തുനോക്കുകയാണെങ്കിൽ കണക്ക് ഇനിയും കൂടും.

“കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം നമ്മുടെ മനസ്സാക്ഷിക്ക് കളങ്കമാണ്. കുട്ടിക്ക് സുരക്ഷിതത്വം തോന്നേണ്ടുന്ന സ്ഥലങ്ങളിൽ നിന്നും, അവർ വിശ്വസിക്കുന്ന ആളുകളിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകുന്നത് അവരിൽ ആഴത്തിലുള്ളതും ഒഴിഞ്ഞുപോകാത്തുമായ ആഘാതം ഉണ്ടാക്കും” യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറയുന്നു.

സബ്-സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവുമധികം പെൺകുട്ടികൾ ലൈം​ഗികാതിക്രമത്തിന് ഇരയാകുന്നത്, 79 മില്ല്യൺ സ്ത്രീകളും പെൺകുട്ടികളും എന്നതാണ് കണക്ക്. കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യ (75 മില്ല്യൺ), മധ്യ, ദക്ഷിണേഷ്യ (73മില്ല്യൺ), യൂറോപ്പും വടക്കേ അമേരിക്കയും (68മില്ല്യൺ), ലാറ്റിൻ അമേരിക്കയും കരീബിയനും (45 മില്ല്യൺ) എന്നിവയാണ് ഏറ്റവുമധികം സർവൈവർമാരുള്ള മറ്റ് പ്രദേശങ്ങൾ.

സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതലായി അതിക്രമങ്ങൾക്കിരയാകേണ്ടി വന്നത്. പ്രധാനമായും യുദ്ധങ്ങളും പ്രശ്നങ്ങളും ബാധിച്ചിട്ടുള്ള പ്രദേശങ്ങളിലാണ്. അഭയാർത്ഥിക്യാമ്പുകളിലും ഏറ്റവുമധികം അതിക്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

14 -17 വയസിനിടയിലുള്ള പെൺകുട്ടികൾക്കാണ് കൂടുതലും അതിക്രമം നേരിടേണ്ടി വരുന്നത്. സ്ത്രീകളെയും കുട്ടികളെ മാത്രമല്ല, ആൺകുട്ടികൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. 240-310 മില്ല്യൺ ആൺകുട്ടികൾക്കെങ്കിലും ലൈം​ഗികാതിക്രമം നേരിടേണ്ടി വരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടിക്കാലത്തുണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾ ഇവരിൽ വലിയ തരത്തിലുള്ള മാനസികപ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആ​ഗോളതലത്തിൽ തന്നെ സജീവമായ ഇടപെടൽ വേണ്ടതിന്റെ ആവശ്യകതയേയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

പ്രമേഹ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിച്ചോളൂ…

ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന​ മരുന്നുകളിൽ ഒന്നായ 'എംപാ​ഗ്ലിഫ്ലോസിന്റെ '...

യുവതിയോട് മോശമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്തു; പൊലീസ് ജീപ്പിൻറെ ചില്ല് അടിച്ചുപൊട്ടിച്ച് യുവാക്കളുടെ പരാക്രമം

കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറിയതിന് രണ്ടു യുവാക്കളെ പൊലീസ് പിടികൂടി....

കൊല്ലത്ത് പള്ളിവളപ്പിൽ സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: പള്ളിവളപ്പിൽ കിടന്നിരുന്ന സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. കൊല്ലത്ത് ആണ് സംഭവം....

മുലയംപറമ്പ് പൂരത്തിനിടെ സംഘര്‍ഷം; പോലീസിനെതിരെ വീട്ടമ്മമാർ

തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച്...

ഉറക്കത്തിനിടെ വെടിയേറ്റു, വില്ലൻ വളർത്തുനായ; വിചിത്ര വാദവുമായി യുവാവ്

സുഹൃത്തിനൊപ്പം കിടന്നുറങ്ങുന്നതിനിടെ വളർത്തുനായ തന്നെ വെടിവച്ചുവെന്ന വിചിത്ര വാദവുമായി യുവാവ്...

അയർലൻഡിൽ അപ്പാര്‍ട്ട്‌മെന്റിൽ വൻ തീപിടിത്തം: ആളുകളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

അയർലൻഡിൽ കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം. Bray-യിലെ Lower Dangle Road...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!