കണ്ണൂർ: കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെറിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സിപിഎം പ്രവർത്തകനാണ് ഷെറിൻ.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് നിഗമനം. അപകടത്തിൽ സിപിഎം അനുഭാവികളായ ഷെറിൻ, വിനീഷ് എന്നിവര്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സ്ഫോടനത്തില്‍ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയി.