മലപ്പുറത്ത് വൈദ്യുതി മോഷ്ടിച്ച് ജലസേചനം നടത്തിയ ഒരാൾ പിടിയിലായി. കക്കിടിപ്പുറം മൂർക്കത്തേതിൽ നിന്നുള്ള 55 കാരനായ ഇയാൾ ചങ്ങരംകുളം കക്കിടിപ്പുറത്ത് അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് ജലസേചനം നടത്തുകയായിരുന്നു. One arrested in Malappuram for stealing electricity by cutting a cable from an electric wire
വയലിൽ കൃഷിക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യാൻ സമീപത്തെ വൈദ്യുതി കമ്പിയിൽ നിന്ന് കേബിൾ കുത്തി വൈദ്യുതി എടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ജലസേചനത്തിന് ഉപയോഗിച്ച പമ്പ് സെറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്ക് പിഴ ചുമത്തിയതായി വിജിലൻസ് അറിയിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന്, ചങ്ങരംകുളം പൊലീസ്, ചങ്ങരംകുളം കെ.എസ്.ഇ.ബി. അധികൃതർ എന്നിവരുടെ ഇടപെടലിലൂടെ മലപ്പുറം വിജിലൻസ് സംഘം സ്ഥലത്തെത്തി വൈദ്യുതി മോഷണം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.