പുത്തൻ ഓഫറുമായി ഓല ! വണ്ടി പ്രേമികളുടെ കണ്ണ് തള്ളി

പച്ച നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഇപ്പോൾ കൗതുക കാഴ്ചയല്ല . നിരത്തുകൾ കീഴടക്കുകയാണ് ഇവ ഇപ്പോൾ . അതിൽ ഓല ഇലക്‌ട്രിക് സ്‌കൂട്ടറിന് ഫാൻസ്‌ ഇത്തിരി കൂടുതലാണ് . ഇന്ത്യയിലെ തന്നെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല ഇപ്പോൾ ഉപഭോക്താക്കൾക്കായി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി നിർമാതാക്കൾ നിലവിലുള്ള ഓല ഇലക്ട്രിക് ഉപഭോക്താക്കൾക്ക് മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ വാറണ്ടിയിലും ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ ആളുകളെ ബ്രാൻഡിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതിനായി നിലവിലുള്ള ഉപഭോക്താക്കൾക്കുള്ള ഓഫറുകളിൽ റിവാർഡുകളും ക്യാഷ്ബാക്ക് ഡീലുകളും വരെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 10-ന് ഈ ഓഫർ അവസാനിക്കും .എന്നാൽ ഈ വാരാന്ത്യം വരെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 50 ശതമാനം വരെ കിഴിവ് നൽകുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഉപഭോക്താക്കളെ റഫർ ചെയ്യുന്ന നിലവിലെ ഉപഭോക്താക്കൾക്ക് ഓരോ റഫറലുകൾക്കും 2,000 രൂപ വരെ ലഭിക്കുമെന്നും ഇവി ബ്രാൻഡ് അറിയിച്ചു.

പുതിയതായി ഓല സ്‌കൂട്ടർ വാങ്ങുന്നവർക്കും ഇലക്ട്രിക് സ്കൂട്ടറുകൾ റഫർ ചെയ്യുന്നവർക്കും ഈ കാലയളവിൽ 3,000 രൂപ വരെ ക്യാഷ്ബാക്കും നേടാനാകും. ബ്രാൻഡ് തങ്ങളുടെ ഉപഭോക്താക്കൾക്കായി വർഷാവസാന ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ഈ മാസം ആദ്യം ഏറ്റവും പുതിയ മോഡൽ S1 X പ്ലസിന്റെ വില കുറച്ച് ഏവരേയും കമ്പനി ഞെട്ടിച്ചിരുന്നു. 20,000 രൂപയോളമാണ് മോഡലിന് ബ്രാൻഡ് ഡിസ്‌കൗണ്ടിട്ടത്.

അങ്ങനെ വെറും 89,999 രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ ഓല S1 X പ്ലസ് ഇപ്പോൾ സ്വന്തമാക്കാം. 1,09,999 രൂപയായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുമ്പത്തെ എക്സ്ഷോറൂം വില. നിലവിൽ ബ്രാൻഡിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറാണിത്. ഒറ്റ ചാർജിൽ 151 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകാൻ കഴിയുന്ന 3 kWh ബാറ്ററി കപ്പാസിറ്റിയോടെയാണ് ഇത് വിപണിയിൽ എത്തുന്നത്. ഇക്കോ മോഡിൽ 125 കിലോമീറ്ററും നോർമൽ മോഡിൽ 100 കിലോമീറ്ററുമാണ് ട്രൂ റേഞ്ച് എന്ന് ഓല പറയുന്നു.

Read Also : <strong>ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്ത് കാണാറുണ്ടോ? ശ്രദ്ധിക്കുക പണി വരുന്നുണ്ട്

spot_imgspot_img
spot_imgspot_img

Latest news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Other news

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ...

വരച്ചവരയ്ക്ക് കൈക്കൂലി; റവന്യൂ വിഭാഗം ജീവനക്കാരൻ വിജിലൻസ് പിടിയിൽ; പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി

ആലപ്പുഴ: വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ചിനു 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ...

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യുന്നവരേ….ഈ നിബന്ധനകൾ മാറിയത് അറിഞ്ഞോ…?

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍...

ഇരുട്ടിൻ്റെ മറവിൽ കുടക്കമ്പിയുമായി ഇറങ്ങും; ജനലിൽ തുളയിട്ട് ഒളിഞ്ഞുനോട്ടം; പ്രതിക്ക് മൂന്നര വര്‍ഷം തടവും പതിനാറായിരം രൂപ പിഴയും

തൃശൂര്‍: ഇരുട്ടിൻ്റെ മറവിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട്...

മലയാളിയുടെ കൂടെ തന്നെയുണ്ട് അറേബ്യൻ ഭാ​ഗ്യദേവത; 59.29 കോടി രൂപ അടിച്ചത് ആഷിക് പടിഞ്ഞാറത്തിന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ...

Related Articles

Popular Categories

spot_imgspot_img