web analytics

“ഭാര്യ രാത്രി നെഞ്ചിലിരുന്ന് രക്തം കുടിക്കുന്നു, ഉറങ്ങാന്‍ കഴിയുന്നില്ല’: ജോലിക്ക് വൈകിയതിൽ യുവാവിന്റെ വിശദീകരണം കേട്ട് ഞെട്ടി ഉദ്യോഗസ്ഥർ: പിന്നെയാണ് കാരണം മനസ്സിലായത്….

ജോലിക്ക് നേരാംവണ്ണം എത്തിയില്ലെങ്കിൽ വിശദീകരണം ചോദിക്കുക സ്വാഭാവികമാണ്. അതിന് മറുപടി നൽകാൻ ബാധ്യസ്ഥരും ആണ് നാം. എന്നാൽ ഇത്തരത്തിൽ ഒരു മറുപടി നൽകുന്നത് ആദ്യമായിയായിരിക്കും.

സംഭവം ഇങ്ങനെ:

ജോലിക്ക് ഹാജരാകാൻ വൈകിയത് ചോദ്യം ചെയ്താണ് ഉത്തർപ്രദേശിലെ 44 ബറ്റാലിയന്‍ ജി-സ്‌ക്വാഡ് കമാന്‍ഡര്‍ മധുസൂദന്‍ ശര്‍മ ഫെബ്രുവരി 17ന് നോട്ടിസ് നല്‍കിയത്. രാവിലെ 9 മണിക്ക് ചുമതലപ്പെടുത്തിയ ജോലിക്ക് എന്തുകൊണ്ട് വൈകി എത്തി എന്നായിരുന്നു ചോദ്യം.

ഷേവ് ചെയ്യാത്തത് സംബന്ധിച്ചും യൂണിഫോം കൃത്യമായി ധരിക്കാത്തതിനെ കുറിച്ചും ഇതില്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് നൽകിയ വിശദീകരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

“ഞാനും എന്റെ ഭാര്യയും തമ്മിൽ വഴക്കിടാറുണ്ട്. സ്വപ്‌നത്തില്‍ അവള്‍ എന്റടുത്തേക്ക് വരുന്നു. എന്റെ നെഞ്ചില്‍ ഇരുന്ന് എന്റെ രക്തം കുടിക്കാന്‍ ശ്രമിക്കുന്നു. എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് എനിക്ക് കൃത്യസമയത്ത് ജോലിക്ക് എത്താന്‍ കഴിയാതിരുന്നത്.

ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു. കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ എങ്ങനെ ദൈവത്തിന് സ്വയം സമര്‍പ്പിക്കാം എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കണം.’– എന്നാണ് മേലുദ്യോഗസ്ഥന് ഇയാൾ നൽകിയ വിശദീകരണം.

ഇത് തനിക്ക് ഉറക്കമില്ലായ്മയും അസ്വസ്ഥതയും ഉണ്ടെന്നും , വിഷാദത്തിനും മറ്റുമുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ വിവരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img