web analytics

പ്രവാസി മലയാളി ഒരിക്കലും മറക്കാത്ത ‘ഡിഎക്സ്ബി’ അടച്ചുപൂട്ടുന്നു

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെയാണ് ഡിഎക്സ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നതോടെ ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങൾക്കായി പുനർവിനിയോഗിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ചർച്ചകളും തകൃതിയാണ്. നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ, ജനസംഖ്യാ പ്രവണതകൾ, ഗതാഗത മാതൃകകൾ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം വികസനത്തിനായി ഇവിടെ തിരഞ്ഞെടുക്കേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കൂടാതെ ഭാവിയിൽ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാർബൺ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചകളിൽ ഡിഎക്സ്ബി സിഇഒ പോൾ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രാധാനത്വം ചൂണ്ടിക്കാട്ടിയിരുന്നു.

ദുബൈയുടെ ഹൃദയ ഭാഗത്ത് 29 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്സ്ബി സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച വികസന സാധ്യതകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്.

അതേസമയം, ദുബായുടെ വികസനത്തിൽ ഡിഎക്സ്ബിയുടെ ചരിത്രപരമായ സംഭാവനയെ മറക്കരുതെന്നും വിമാനത്താവളത്തിന്റെ വാസ്തുശിൽപം സംബന്ധമായ സവിശേഷതകൾ സംരക്ഷിക്കണമെന്നുമാണ് ചിലരുടെ നിർദേശം. മലയാളികളടക്കമുള്ള പ്രവാസികൾക്ക് അവരുടെ പ്രവാസ കാലഘട്ടത്തിൽ മറക്കാനാകാത്ത ഇടങ്ങളിൽ ഒന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളം.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

Related Articles

Popular Categories

spot_imgspot_img