മഴ കനത്തതോടെ തിരിച്ചടി നേരിട്ട് ജാതിക്കർഷകർ. പാകമാകാതെ കായ പൊഴിഞ്ഞു പോകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.
പാകമാകാത്ത ജാതിക്കായ പൊഴിച്ചിലിന്റെ കാരണം കുമിൾബാധയാണെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്.
ജാതിയെ ബാധിക്കുന്ന ഗുരു തരമായ ഇല-കായ പൊഴിച്ചിലിനു കാരണമാകുന്ന ഒരു പ്രശ്‌നമാ ണ് ഫൈറ്റോഫ്‌തോറ കുമിൾബാധ.
മേയ് അവസാനം മുതലുണ്ടായ തുടർച്ചയായ കനത്ത മഴ കാരണം കർഷകർക്ക് കുമിളിനെ പ്രതിരോധിക്കുന്നതിനുള്ള ബോർഡോ മിശ്രിതം തളിക്കാൻ സാധിച്ചിരുന്നില്ല. ഇതും രോഗ വ്യാപനത്തിന് പ്രധാന കാരണമാ യി.
രോഗം ബാധിച്ച കൊഴിഞ്ഞ കായകളും ഇലകളും നീക്കംചെയ്തതിനുശേഷം ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം മരമൊന്നിന് അഞ്ച് കി.ഗ്രാം എന്ന തോതിൽ കടയ്ക്കൽ ഇട്ടുകൊടുത്താൽ രോഗബാധയെ പ്രതിരോധിക്കാൻ കഴിയും.
സ്യൂ ടോമോനാസ് 30 ഗ്രാം ഒരുലി റ്റർ വെള്ളത്തിൽ കലക്കി നല്ല തുപോലെ മരത്തിൽ തളിക്കുക. കൂടാതെ, നീർവാർച്ച സൗകര്യം ഉറപ്പാക്കുക.
ഒരുശതമാനം ബോർഡോ മിശ്രിതം/കോപ്പർ ഹൈഡ്രോക്‌സൈഡ് (2.5 ഗ്രാം/ലി.) എന്നിവയിലേതെങ്കിലും കുമിൾ നാശിനി ഇലകളിലും കായ്കളിലും തണ്ടിലും വീഴത്തക്ക വിധത്തിൽ പശ ചേർത്ത് തളിക്കുക.
മരത്തിനു ചുറ്റും തടമെടുത്ത് കോപ്പർ ഹൈഡ്രോക്‌സൈഡ് (2.5 ഗ്രാം/ലി.) അല്ലെങ്കിൽ കോപ്പർ ഓക്‌സിക്ലോ റൈഡ് (3 ഗ്രാം/ ലി.) മരം ഒന്നിന് 10-20 ലിറ്റർ എന്നതോതിൽ ഒഴി ച്ചുകൊടുക്കുക. ഇവയൊക്കെയാണ് പ്രതിരോധം.
വെള്ളനിറത്തിൽ പത്രിയോടുകൂടി കായ് പൊട്ടി വീഴുകയാണെങ്കിൽ ബോറോണിന്റെ അപര്യാപ്തതയുണ്ടാകും. ബോറിക് ആസിഡ് രണ്ട് ഗ്രാം/ലി. ഇലകളിൽ തളിക്കുകയോ, 50ഗ്രാം ബോറാക്‌സ് മണ്ണിൽചേർ ത്ത് കൊടുക്കുകയോ ചെയ്യാമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.