യുകെയിൽ രണ്ട് മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നഴ്സിന് 16 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു കോടതി. ഭര്‍ത്താവ് കാമുകിക്കൊപ്പം പോയതിൽ മനസ്സ് വിഷമിച്ചാണ് നിയമപരമായ കാരണങ്ങളാള്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത 39 കാരി ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിവരം.
ഈസ്റ്റ് സസ്സെക്സിലെ അക്ക്ഫീല്‍ഡിലുള്ള വീട്ടില്‍ വെച്ചായിരുന്നു കുട്ടികൾക്കൊപ്പം കഴിഞ്ഞ ഫെബ്രുവരിയില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം.
കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ടതിനു ശേഷം ഇവര്‍ സ്വയം കട്ടിലില്‍ ബന്ധിതയായി. പിന്നീട് വേദന സംഹാരികളും, ആന്റി ഡിപ്രസന്റുകളും ഉറക്ക ഗുളികകളുമൊക്കെ കുട്ടികള്‍ക്ക് നല്‍കി അവരോട് കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതിനു ശേഷം തന്റെ സഹോദരന് ഇവര്‍ ശബ്ദ സന്ദേശം അയച്ചു. സഹോദരൻ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 വയസ്സുള്ള ആണ്‍കുട്ടിയെയും പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയേയും കണ്ടെത്തുമ്പോൾ ബോധം ഉണ്ടായിരുന്നില്ല. ഉടനടി ചികിത്സ ലഭ്യമാക്കിയതാണ് രക്ഷയായത്.