ഇനി ശരീരഭാരം നോക്കിനിൽക്കുമ്പോൾ കുറയും…!

ഇനി ശരീരഭാരം നോക്കിനിൽക്കുമ്പോൾ കുറയും…!

ശരീരഭാരം കുറച്ച് ഫിറ്റ്‌നെസ് സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്തവർ ആരെങ്കിലുമുണ്ടോ..? പക്ഷെ അതിനു വേണ്ടി മെനക്കെടാൻ തയ്യാറാകാത്തവരാണ് ഭൂരിഭാഗവും.

എങ്ങനെ അത് ചെയ്യാം എന്നതിൽ അജ്ഞത ഉള്ളവരാണ് കൂടുതലും. ഇതിന് പരിഹാരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ പഠനത്തിൽ പറഞ്ഞിരിക്കുന്നത്.

രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും ഇടയില്‍ വ്യായാമം ചെയ്യുന്നവരുടെ ബോഡി മാസ് ഇന്‍ഡക്‌സും (ബിഎംഐ) അരവണ്ണവും മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്തവരേക്കാള്‍ കുറഞ്ഞിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫിറ്റ്‌നെസ് യാത്രയില്‍ ഉറക്കത്തിനുള്ള പ്രാധാന്യവും പഠനത്തില്‍ പറയുന്നു. വ്യായാമം ചെയ്യാനായി രാവിലെ നേരത്തേ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം കുറയാതിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഫിറ്റ്‌നസിന് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ഇതിനായി രാത്രിയിലെ സ്‌ക്രീന്‍ ടൈം ഉള്‍പ്പെടെ കുറച്ച് കൃത്യമായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പിയര്‍ റിവ്യൂഡ് ജേണലായ ഒബീസിറ്റിയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡിസിയുടെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ ഭാഗമായി 5285 മുതിര്‍ന്നവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

മരണത്തിനുവരെ കാരണമാകും ഈ അലർജി…!

നമുക്കെല്ലാം വളരെ സുപരിചിതമായ പദമാണ് അലർജി എന്നത്. നാം വളരെ നിസ്സാരമെന്നു കരുതുന്ന അലർജി പ്രശ്നങ്ങൾ നമ്മെ ചിലപ്പോൾ മാരകമായ അവസ്ഥയിലേക്കെത്തിച്ചേക്കാം.

അലർജിയുടെ കൂട്ടത്തിൽ ഏറ്റവും മാരകവും ജീവന് ഭീഷണിയുമായ രൂപമായ അനാഫൈലക്സിസ് എന്ന അവസ്ഥ മരണത്തിനുവരെ കാരണമാകുന്ന ഒന്നാണ്.

ഇഷ്ടപ്പെടാത്ത വസ്തുവിനോട് (പ്രധാനമായും പ്രോട്ടീനുകൾ) നമ്മുടെ ശരീരം അമിതമായി പ്രതികരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് അലർജ്ജി എന്ന് പൊതുവെ പറയുന്നത്.

ചിലപ്പോൾ മരണത്തിനു വരെ കാരണമാകും വിധം മാരകമാകാൻ ഇടയുള്ള ഒന്നാണ് അലർജി. അലർജിക്ക് റൈനൈറ്റിസ്, ആസ്ത്മ, തുടങ്ങിയവ സാധാരണ അലർജി രോഗങ്ങളാണ്.

തുമ്മൽ, ശ്വാസംമുട്ടൽ, ദേഹമാകെ ചൊറിഞ്ഞ് തടിക്കൽ (അർട്ടികാറിയ) തുടങ്ങി ഏതു രൂപത്തിലും അലർജി പ്രത്യക്ഷപ്പെടാം. ശരീരത്തിലെ ഏതവയവത്തെയും ഇതു ബാധിക്കാം.

തീവ്രമായ അലർജിയുടെ ഭാഗമായി രക്തക്കുഴലുകൾ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതു മൂലം രക്തസമ്മർദം താഴുന്നു.

ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, അബോധാവസ്ഥ തുടങ്ങിവ ഉണ്ടായി മരണം വരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണ് അനാഫൈലാക്സിസ് (Anaphylaxis) എന്നറിയപ്പെടുന്നത്.

ചില ആഹാരസാധനങ്ങൾ, മരുന്നുകൾ കുത്തിവെച്ചതിനെത്തുടർന്ന്, തേനീച്ച കടന്നൽ തുടങ്ങിയ പ്രാണികളുടെ കുത്തേറ്റാലുടൻ വളരെ പെട്ടെന്നു മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം മാരകമായ ഈ അനാഫൈലാക്സിസ് ആണ്.

ലക്ഷണങ്ങൾ:

തൊണ്ടയിലും നാവിലും വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, അമിത ശ്വാസനിരക്ക്, വിഴുങ്ങാൻ ബുദ്ധിമുട്ട്

തൊണ്ടയിൽ ഞെരുക്കം പരുക്കൻ ശബ്ദം, ശ്വാസതടസ്സം, പെട്ടെന്നുള്ള കടുത്ത ചുമ ശബ്ദത്തോടെയുള്ള ശ്വസനം

നീല അല്ലെങ്കിൽ വിളറിയ ചർമ്മം, ചുണ്ടുകൾ, നാവ്, മരിച്ചു പോകുമെന്ന തോന്നല്‍ ഇതൊക്കെയാണ് സാധാരണ ലക്ഷണങ്ങൾ.

ക്ഷീണം, തലകറക്കം, ബോധക്ഷയം, തൊടുമ്പോൾ തണുപ്പ് അനുഭവപ്പെടുന്ന ചർമ്മം തുടങ്ങൊയവയും ലക്ഷണങ്ങളാണ്. ഇത് മിനിറ്റുകൾക്കുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും.

ഈ അവസ്ഥയിൽ രോഗിക്ക് ഉടൻ തന്നെ ചികിത്സ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്.

അനാഫിലാക്‌സിസ് എവിടെവെച്ച് എപ്പോഴാണുണ്ടാകുക എന്നത് മിക്കപ്പോഴും പ്രവചിക്കാനാവില്ല. അത് വീട്ടിൽ വെച്ചോ പുറത്തു നിന്ന് ആഹാരം കഴിക്കുന്നിടത്തു നിന്നോ അല്ലെങ്കിൽ പണിസ്ഥലത്തു വെച്ചോ ആകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

തങ്ങൾക്കു അലർജി ഉണ്ടെന്നുള്ള കാര്യവും മാരകമായ അലർജിക്ക് കാരണമായ വസ്തുക്കളുടെ വിവരവും കുടുംബാംഗങ്ങളെയും അടുത്ത സൃഹുത്തുക്കളെയും ജോലിസ്ഥലത്തെ സഹപ്രവർത്തകർ, അധികാരികൾ തുടങ്ങിവരേയും മുന്നേ അറിയിക്കുക എന്നത് വളരെ പ്രധാനമാണ്.

ഭക്ഷണ അലർജിയുണ്ടെങ്കിൽ, ഭക്ഷണ ലേബലുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക, റെസ്റ്റോറന്റുകളിലെയും കഫേകളിലെയും ജീവനക്കാരോട് അലർജിയെക്കുറിച്ച് പറയുകയും കഴിക്കുന്ന ഭക്ഷണത്തിൽ നേരത്തെ പ്രശ്നമുണ്ടായ ഘടകങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യുക .

അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടറുകൾ എല്ലായ്‌പ്പോഴും കൊണ്ട് നടക്കുക. അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടറിന്റെ കാലാവധി പതിവായി പരിശോധിക്കുക, അവ കാലഹരണപ്പെടുന്നതിന് മുമ്പ് പുതിയവ വാങ്ങുക.

അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടർ എങ്ങനെ, എപ്പോൾ ഉപയോഗിക്കണമെന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പരിചരിക്കുന്നവരെയും പഠിപ്പിക്കുക

ലക്ഷണങ്ങൾ നേരിയതാണെങ്കിൽ പോലും, നേരത്തെ ഉണ്ടായ അനുഭവം വെച്ച് അനാഫൈലക്സിസ് ഉണ്ടെന്ന് കരുതുന്നുവെങ്കിൽ അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടർ ഉപയോഗിക്കുക.

സ്റ്റീറോയിഡ്‌, ആന്റി ഹിസ്റ്റമിനുകൾ വിഭാഗത്തിൽ പെട്ട മരുന്നുകൾ ഇപ്പോഴും കയ്യിൽ കരുതുക . ലക്ഷണങ്ങൾ കണ്ടാലുടൻ അവ കഴിച്ചതിനു ശേഷം ഉടൻ തന്നെ വൈദ്യ സഹായം തേടുക.

തങ്ങളുടെ അലർജിയെക്കുറിച്ചുള്ള വിവരങ്ങളുള്ള ബ്രേസ്‌ലെറ്റ് പോലുള്ള മെഡിക്കൽ മുന്നറിയിപ്പ് ആഭരണങ്ങൾ ധരിക്കുക – ഇത് അടിയന്തര സാഹചര്യത്തിൽ അലർജിയെക്കുറിച്ച് അറിയാൻ സഹായകരമാകും. കൂടെയുള്ളവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എളുപ്പമാകുകയും ചെയ്യും.

അലർജിയുള്ള ഭക്ഷണം, മരുന്ന് അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുക്കളോട് അലർജിയുണ്ടെങ്കിൽ അതൊക്കെ പൂർണമായും ഒഴിവാക്കുക.

Summary:
Researchers have found that individuals who exercise between 7 AM and 9 AM tend to have a lower Body Mass Index (BMI) and waist circumference compared to those who exercise at other times of the day.



spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

Related Articles

Popular Categories

spot_imgspot_img