മൊബൈൽ ഫോൺ നമ്പറുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശം, സർക്കാറിന്റെ അനുമതി ലഭിച്ചാൽ നടപ്പാകും. ഉപയോഗിക്കാത്ത നമ്പറുകൾക്ക് പിഴ ഈടാക്കാനും നിർദേശമുണ്ട്. ഉപയോഗമില്ലാത്ത നമ്പറുകൾ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്. ട്രായിയുടെ നീക്കത്തിനെതിരെ ഈ രംഗത്തെ വിദഗ്ധർ രംഗത്തുവന്നു. (You will now have to pay to get mobile phone numbers)
ടെലികോം റെഗുലേറ്ററായ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശത്തിന് സർക്കാർ അനുമതി ലഭിച്ചാൽ പുതിയ മൊബൈൽ ഫോൺ നമ്പറിനും ലാൻഡ്‌ലൈൻ നമ്പറുകൾക്കും പണം നൽകേണ്ടി വരും. ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ഭാരം വരുത്തുന്ന നടപടി ഡാറ്റാ പ്ലാനുകൾക്ക് വില ഉയരാനും കാരണമാകുമെന്നാണ് ആശങ്ക. .
കഴിഞ്ഞ വർഷം ഡിസംബറിൽ പാസാക്കിയ പുതിയ ടെലികോം നിയമത്തിൽ ‘ടെലികോം ഐഡൻ്റിഫയറുകൾ’ എന്നറിയപ്പെടുന്ന നമ്പറുകൾക്ക് ചാർജ് ചെയ്യാമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു. ഉപയോഗമില്ലാത്ത നമ്പറുകൾ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്.
നമ്പറിംഗ് സ്‌പെയ്‌സിൻ്റെ ഉടമസ്ഥാവകാശം ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലാണെന്നും ലൈസൻസുകളുടെ കാലയളവിൽ നിയുക്ത നമ്പർ റിസോഴ്‌സിൻ്റെ മേൽ മൊബൈൽ ഓപ്പറേറ്റർമാർക്ക് ഉപയോഗാവകാശം മാത്രമേ നൽകുന്നുള്ളൂവെന്നും ട്രായ് പറഞ്ഞു.