web analytics

ഇനി വിമാനത്തിൽ വന്നിറങ്ങുന്നവർക്ക് വധുവിനെയും വരനെയും കണ്ടെത്താം ! കിടിലൻ ഓഫറുമായി ഈ എയർപോർട്ട്

എന്തായാലും എയർപോർട്ടിൽ ചെന്നാൽ കുറച്ചു സമയം കാത്തിരിക്കണം, ആ സമയം ഇനി പാഴാക്കണ്ടല്ലോ നേരെ മാട്രിമോണി സ്റ്റോറിൽ പോയാൽ ഒരു ജീവിതപങ്കാളിയെ തന്നെ കണ്ടുപിടിക്കാം. (Now those who get off the plane can find the bride and groom)

ചോക്ലേറ്റ്, പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്‌ട്രോണിക്‌സ്, വസ്ത്രങ്ങൾ എന്നിങ്ങനെയുള്ള ഉൽപ്പന്നങ്ങളാൽ നിറഞ്ഞ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളാണ് എയർപോർട്ടുകളിൽ കാണാറുള്ളത്. എന്നാൽ, ഇതിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു കാഴ്ച സമ്മാനിച്ചിരിക്കുകയാണ് ചെന്നൈ വിമാനത്താവളം.

ഇവിടെ ഡ്യൂട്ടി ഫ്രീ സ്റ്റോറുകൾക്കിടയിൽ ഒരു മാട്രിമോണി സ്റ്റോർ കൂടി സ്ഥാപിച്ചിരിക്കുകയാണ്. ഭാരത് മാട്രിമോണിയാണ് വ്യത്യസ്തമായ ആശയത്തിന് പിന്നിൽ.

സ്റ്റോറിന് തുടക്കം കുറിച്ചതോടെ ചെന്നൈ വിമാനത്താവളം എയർപോർട്ട് ഷോപ്പിംഗ് എന്ന ആശയം തികച്ചും പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

എയർപോർട്ടിൽ നിന്നുള്ള ഭാരത് മാട്രിമോണിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അല്പം വ്യത്യസ്തമായ ഈ കൂടിച്ചേരൽ ഇൻറർനെറ്റ് ഉപഭോക്താക്കൾക്കിടയിലും ആശ്ചര്യം സൃഷ്ടിച്ചിരിക്കുകയാണ്. വളരെ രസകരമായാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളിൽ പലരും ഈ പോസ്റ്റിനോട് പ്രതികരിച്ചത്.

നല്ല പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നതെന്ന്‌ അധികൃതർ പറയുന്നു. “അവർ ലവ് ഈസ് ഇൻ ദ എയർ ലിറ്ററൽ ” എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ലാൻഡ് ചെയ്താൽ ഉടൻ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാട്രിമോണി സ്റ്റോറിന്റെ സഹായം തേടാമെന്നും ആളുകൾ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തത് പ്രകോപനം

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി പാലക്കാട് ജില്ലയിലെ മംഗലംഡാമിന് സമീപമുള്ള...

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ തിരുവനന്തപുരം: കേരളത്തിലെ ജയിൽ അന്തേവാസികളുടെ...

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെയും...

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി ന്യൂഡല്‍ഹി: ഔദ്യോഗിക...

Related Articles

Popular Categories

spot_imgspot_img