News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

നാടൻ സൗന്ദര്യക്കൂട്ടിൽ ഇനി മുഖം തിളങ്ങും

നാടൻ സൗന്ദര്യക്കൂട്ടിൽ  ഇനി മുഖം തിളങ്ങും
October 1, 2023

മുഖസൗന്ദര്യത്തിന് അത്രയേറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ ഓരോരുത്തരും . അതുകൊണ്ടുതന്നെ മുഖത്തെ ചെറിയ പാടുകളും കുരുക്കളുമൊക്കെ നമ്മെ വളരെ അസ്വസ്ഥരാക്കാറുമുണ്ട്.ഈ ദൗർബല്യങ്ങൾ മുതലെടുത്തുകൊണ്ടാണ് പല പരസ്യക്കമ്പനികളും മോഹനവാഗ്ദാനങ്ങൾ നൽകി അവരുടെ ഉത്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കുന്നത്. മുഖകാന്തി വർധിപ്പിക്കാനായി പല സൗന്ദര്യവർധക വസ്തുക്കൾ പരീക്ഷിച്ച് അതിൻെറ പാർശ്വഫലങ്ങളിൽ നിന്ന് രക്ഷപെടാൻ ത്വക്‌രോഗവിദഗ്ധരുടെ സഹയാം തേടി അലയുന്നവരും കുറവല്ല. പലപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ മുഖ സൗന്ദര്യത്തിന് ഉപയോഗിക്കാം എന്ന കാര്യം നമ്മൾ ശ്രദ്ധിക്കാറില്ല . നല്ല തനി നാടൻ കേരള സ്റ്റൈലിലുള്ള സൗന്ദര്യ കൂട്ടുകൾ പരിചയപ്പെട്ടാം..

​മഞ്ഞൾ​

ഒട്ടനവധി സൗന്ദര്യ ഗുണങ്ങളാൽ സമ്പന്നമാണ് നമ്മളുടെ മഞ്ഞൾ. പണ്ട് കാലം മുതൽ നമ്മൾ സൗന്ദര്യ സംരക്ഷണത്തിനായി മഞ്ഞൾ പലവിധത്തിൽ ഉപയോഗിച്ച് വരുന്നുണ്ട്. ഇന്ന് ലഭിക്കുന്ന പല ബ്യൂട്ടീപ്രോഡക്ട്‌സിലേയും പ്രധാന ചേരുവകളിൽ ഒന്ന് മഞ്ഞൾ തന്നെ. മഞ്ഞളിൽ ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്‌ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ മുഖക്കുരു, കറുത്തപാടുകൾ എന്നീ പ്രശ്‌നങ്ങൾ അകറ്റാനും ചർമ്മത്തിന് നല്ല നിറം നൽകാനും ഇത് സഹായിക്കുന്നുണ്ട്.

കടലമാവും പാലും

ചർമം മൃദുവാകാൻ കടലമാവുപയോഗിക്കാം. കടലമാവും പാലും മഞ്ഞൾപ്പൊടിയും നന്നായി യോജിപ്പിച്ച് 5 മിനിറ്റ് ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. നിറം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു പായ്ക്കാണിത്. ആഴ്ചയിലൊരിക്കൽ ചെയ്താൽ മതി.

തൈര്​

ചർമ്മത്തിന് ഒരു ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്ന ഒരു പദാർത്ഥമാണ് തൈര്. ചർമ്മത്തിൽ നിന്നും അഴുക്ക് നീക്കം ചെയ്യാനും, മൃതകോശങ്ങൾ നീക്കം ചെയ്യാനും തൈര് സഹായിക്കുന്നുണ്ട്. അതുപോലെ,ചർമ്മത്തിൽ നിന്നും ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് നീക്കാനും ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമ്മത്തിന് നല്ല തിളക്കവും യുവത്വവും നൽകാൻ തൈര് സഹായിക്കുന്നുണ്ട്.

തേയില വെള്ളവും

തേനുംചായ കുടിച്ചാൽ ക്ഷീണം മാറുമെന്നു നമുക്കറിയാം. ക്ഷീണം മാറ്റാൻ മാത്രമല്ല സന്ദര്യം വർദ്ധിപ്പിക്കാനും ചായ ഉപയോഗിക്കാം. കാൽ കപ്പ് ചായയ്ക്കൊപ്പം 2 വലിയ സ്പൂൺ അരിപ്പൊടിയും അര സ്പൂൺ തേനും ചേർത്ത മിശ്രിതം നന്നായി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോൾ ഇടക്കു നനച്ചു കൊ‌ടുക്കാം. മുഖം കഴുകുന്നതിനു മുൻപ് നന്നായി മസാജ് ചെയ്യാം. അരമണിക്കൂറിനു ശേഷം ഇളം ചൂടു വെള്ളത്തിൽ കഴുകാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൻ നിങ്ങൾക്കും സ്വന്തമാക്കാം പരസ്യത്തിലെ സുന്ദരിയുടേതു പോലെയുള്ള തിളങ്ങുന്ന ചർമം.

ആര്യവേപ്പില​

ചർമ്മം നല്ലപോലെ ക്ലീനാക്കി എടുക്കാൻ ആര്യവേപ്പിന്റെ ഇല ബെസ്റ്റാണ്. നല്ലപോലെ മുഖക്കുരു ഉള്ളവർക്ക് മുഖക്കുരു മാറ്റി എടുക്കാൻ ആര്യവേപ്പ് നല്ലതാണ്. ചർമ്മത്തിൽ നിന്നും മുഖക്കുരുവും അതുപോലെ കറുത്തപാടുകളും അകറ്റി ചർമ്മം ക്ലിയറാക്കി എടുക്കാൻ ആര്യവേപ്പിന്റെ ഇല സഹായിക്കുന്നുണ്ട്. അതിനാൽ, നിങ്ങൾക്ക് ധൈര്യമായി തന്നെ ആര്യവേപ്പിന്റെ ഇല സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

​കറ്റാർവാഴ​

ചർമ്മത്തെ നല്ലപോലെ സോഫ്റ്റാക്കി നിലനിർത്താനും ചർമ്മത്തിന്റെ മോയ്‌സ്ച്വർ കണ്ടന്റ് നിലനിർത്താനും ചർമ്മത്തിന് നല്ല ഗ്ലോ നൽകാനും കറ്റാർവാഴ ബെസ്റ്റാണ്. കറ്റാർവാഴ വെറുതേ എന്നും രാത്രിയിൽ പുരട്ടുന്നത് പോലും ചർമ്മത്തിലെ കരുവാളിപ്പ് നീക്കം ചെയ്യാനും അതുപോലെ, ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കുന്നുണ്ട്.

കാപ്പിപ്പൊടി

കാപ്പിപ്പൊടികാപ്പിക്കുരുവിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. കാപ്പിക്ക് നമ്മുടെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കാനുള്ള കഴിവുണ്ട്. ഇതിനാൽ കാപ്പിപ്പൊടിയെ നല്ലൊരു പ്രകൃതിദത്ത സ്‌ക്രബറായി ഉപയോഗിയ്ക്കുന്നു. ചർമത്തിലെ അധിക എണ്ണമയം നീക്കി ചർമ സുഷിരങ്ങൾ അടഞ്ഞ് മുഖക്കുരു, ബ്ലാക് ഹെഡ്‌സ് പോലുളള പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാനും കാപ്പി നല്ലതാണ്. പഞ്ചസാരയും നല്ലൊരു സ്‌ക്രബാണ്

Read Also : വരണ്ട ചർമം ഒരു പ്രശ്നമാണോ ; മറികടക്കാം

Related Articles
News4media
  • Life style
  • News
  • News4 Special

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്...

News4media
  • International
  • Life style

കണ്ണിൽ കണ്ടവരെയെല്ലാം കത്തിക്ക് കുത്തി വിദ്യാർഥി; എട്ട് പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരുക്ക്; സംഭവം...

News4media
  • International
  • Life style

അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​രാ​കും? അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ ക​മ​ല ഹാ​രി​സും ഡോ​ണ​ള...

News4media
  • Life style

ഫേസ് വാഷ് ഉപയോഗിക്കുന്നവരാണോ ? ഇതൊന്നും അറിയിലേ ?

News4media
  • Health

ഏലയ്ക്കയുടെ ഗുണങ്ങൾ അറിയാതെ പോകരുതേ

News4media
  • Health

പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കൂ : മെച്ചമേറെയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]