മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴി വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടം നടന്നത്. സംഭവ സമയത്ത് വള്ളത്തില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.
അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടസ്ഥമ തയിലുള്ള ഇന്‍ഫാന്റ് ജീസസ്സ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഒരാഴ്ചക്കിടെ ഉണ്ടാക്കുന്ന 6-ാമത്തെ അപകടമാണിത്.
അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. അഴിമുഖത്തെ ശക്തമായ തിരയാണ് വള്ളം മറിയാൻ കാരണം. പരിക്കേറ്റ രണ്ടുപേരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഞ്ചുതെങ്ങ് സ്വദേശികളായ നിക്‌സണ്‍, വിനീത്, എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വള്ളം മറിഞ്ഞ് 2 യുവാക്കൾ മരിച്ചു
പത്തനംതിട്ട: മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിലാണ് അപകടമുണ്ടായത്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനുള്ള തെരച്ചിലാണ് തുടരുന്നത്.
വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. വെള്ളം കയറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്.
മൂന്നുപേരാണ് മീൻ പിടിക്കാനായി വള്ളത്തിൽ പോയത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ഇവരിൽ ആർക്കും നീന്തലറിയില്ലായിരുന്നു.
ഇവരെ കാണാനില്ലെന്ന വിവരം കേട്ടയുടനെ തിരയാൻ പോവുകയായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. തെരച്ചിലിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Summary: Another boat accident reported in Muthalapozhi, Kerala. The incident occurred while five fishermen were returning from fishing. Rescue operations are underway. Muthalapozhi has witnessed multiple similar mishaps in the past, raising safety concerns.