web analytics

ഇന്ന് മുതല്‍ കനത്ത പൊടിക്കാറ്റിന് സാധ്യത; ഒമാനിലുളളവർ സൂക്ഷിക്കുക

മസ്കറ്റ്: ഒമാനില്‍ കനത്ത ചൂട് തുടരുകയാണ്. ഒമാനിലെ സുവൈഖിലാണ് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

45.7 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. സൂറിൽ 45.6 ഡി​ഗ്രി സെ​ൽ​ഷ്യ​സും സു​ഹാ​റി​ൽ 45.5 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് രേഖപ്പെടുത്തിയത്.

എന്നാൽ ഇതുവരെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് സുഹാറിലായിരുന്നു.

സീ​ബ്, ഹം​റ അ​ൽ ദു​രു, അ​ൽ അ​വാ​ബി, ഫ​ഹൂ​ദ്, ഖ​ൽ​ഹാ​ത്ത്, സ​മൈ, എ​ന്നി​വി​ട​ങ്ങ​ളി​ലാണെങ്കിൽ 43 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് ചൂ​ട്. ഇ​ബ്രി​യി​ലും ഉം​സ​മൈ​മി​ലും 42 സെ​ൽ​ഷ്യ​സു​മാ​ണ് ചൂട്.

ഇന്ന് മുതല്‍ ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കനത്ത പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് പറഞ്ഞു.

മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നത് കാഴ്ചാ പരിധി കുറയ്ക്കാന്‍ ഇടയാക്കും. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്.

northwesterly-wind-to-blow-in-oman-from-today

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

കോതമംഗലത്ത് മാരക ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ

കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോതമംഗലം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന വൻ ലഹരി...

എഴുപുന്നയിൽ നടുക്കം: ബാറിന് മുന്നിൽ കൂട്ടത്തല്ല്, യുവാവ് കൊല്ലപ്പെട്ടു; 4 പേർ കസ്റ്റഡിയിൽ

ആലപ്പുഴ: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടവും ലഹരി സംഘർഷങ്ങളും വർധിക്കുന്നതിനിടെ ആലപ്പുഴയിൽ നിന്നും ഞെട്ടിക്കുന്ന...

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3...

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു Chavakkad: വീട്ടിൽ പ്രസവത്തിന്...

Related Articles

Popular Categories

spot_imgspot_img