ഉത്തരകൊറിയ തിങ്കളാഴ്ച വിക്ഷേപിച്ച ചാര ഉപഗ്രഹത്തിന്റെ റോക്കറ്റ് പറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഇതോടെ പുതിയ സൈനിക നിരീക്ഷണ ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയപ്പെട്ടു. സാറ്റലൈറ്റുമായി പറക്കുന്നതിനിടെ റോക്കറ്റ് ആദ്യ ഘട്ടത്തിൽ തന്നെ ആകാശത്ത് പൊട്ടിത്തെറിച്ച് വീഴുകയായിരുന്നു. പുതിയതായി വികസിപ്പിച്ച ദ്രവ ഇന്ധന റോക്കറ്റാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട് . റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതായി ഉത്തരകൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ഷേപണം പരാജയപ്പെട്ടതായി ജപ്പാനും ദക്ഷിണകൊറിയയും മുൻപ്തന്നെ സ്ഥിരീകരിച്ചിരുന്നു.