web analytics

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോർക്ക കെയർ ആരോഗ്യ–അപകട ഇൻഷുറൻസ് എൻറോൾമെന്റ് ഇന്ന് അവസാനിക്കും

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോർക്ക കെയർ ആരോഗ്യ–അപകട ഇൻഷുറൻസ് എൻറോൾമെന്റ് ഇന്ന് അവസാനിക്കും

തിരുവനന്തപുരം ∙ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നോർക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ എൻറോൾമെന്റ് ഇന്ന് അവസാനിക്കും.

നിലവിൽ പദ്ധതിയിൽ അംഗമായവർക്ക് എൻറോൾമെന്റ് സമയത്ത് ഉണ്ടായ പേര്, ജനനത്തീയതി, അംഗങ്ങളുടെ ഒഴിവാക്കൽ തുടങ്ങിയ വ്യക്തിഗത വിവര പിശകുകൾ തിരുത്തുന്നതിനായി ഡിസംബർ 15 മുതൽ 25 വരെ പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്.

നോർയ്ക്ക കെയർ മൊബൈൽ ആപ്പുകൾ വഴിയോ വെബ്‌സൈറ്റ് വഴിയോ ഈ സേവനം ലഭ്യമാണ്.

ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്സിഡന്റ് പരിരക്ഷയും പദ്ധതിയിലൂടെ ലഭ്യമാകും.

കേരളത്തിലെ 500-ത്തിലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സയുടെ സൗകര്യമാണ് നോർയ്ക്ക കെയർ പ്രവർത്തിക്കുന്നത്.

പ്രവാസി മലയാളികൾ ഏറെകാലമായി ആവശ്യപ്പെട്ടിരുന്നതായ സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസിന്റെ സാക്ഷാത്കാരമായി ലോകകേരള സഭയിലും മറ്റുമായി ഉയർന്ന ആശയത്തിന്റെ ഫലമാണ് ഈ പദ്ധതി.

സാധുവായ നോർയ്ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി എന്നിവയുള്ളവർക്ക് പദ്ധതിയിൽ അംഗത്വം നേടാം.

English Summary

The enrolment for ‘Norka Care’, the comprehensive health and accident insurance scheme for Non-Resident Keralites and their families, ends today. Existing members can correct personal details such as name, date of birth, and missing family members between December 15 and 25 via the Norka Care mobile app or website. The scheme offers ₹5 lakh health insurance and ₹10 lakh personal accident coverage for a family of four at a premium of ₹13,411. Cashless treatment is available at over 16,000 hospitals nationwide, including 500+ in Kerala. The scheme fulfils a long-standing demand of the Malayali diaspora, and valid Norka IDs are mandatory for enrolment.

Norka Care Enrolment Ends Today

Norka Care, Norka Roots, Kerala Government, Pravasi Malayali, Health Insurance, Accident Insurance, Cashless Treatment, Kerala News

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

വയോധികയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയം

കൊച്ചി:ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം: കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ...

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢിലെ ബിലാസ്പൂർ...

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; ഇന്ത്യന്‍ വംശജയായ മേയര്‍ കാലിഫോർണിയ ∙...

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു,...

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ ഇടുക്കി: ഇടുക്കി...

Related Articles

Popular Categories

spot_imgspot_img