സമാധാന നൊബേൽ വെനസ്വലയിലെ വനിതാ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്
സ്റ്റോക്ഹോം: 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വലയിലെ പ്രതിപക്ഷ നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മരിയ കൊറീന മചാഡോ നേടിയതായി പ്രഖ്യാപിച്ചു. ജനാധിപ്യത്തിനായുള്ള പോരാട്ടത്തിന് നൽകിയ സംഭാവനകൾക്ക് വേണ്ടിയാണ് ഈ അംഗീകാരം ലഭിച്ചത്.
ട്രംപിന്റെ പ്രതീക്ഷ നിരാശയായി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വര്‍ഷം സമാധാന നൊബേലിനായി ശക്തമായി വാദിച്ചിരുന്നു. എന്നാൽ നൊബേല്‍ കമ്മിറ്റിയുടെ തീരുമാനം ട്രംപിനെ പുരസ്‌കാരത്തിന് പരിഗണിച്ചില്ല എന്നായിരുന്നു.
പ്രപഞ്ചത്തിന്റെ അവസാനം “മഹാസങ്കോചം” വഴിയോ? പുതിയ ശാസ്ത്രീയ പ്രവചനവുമായി ഭൗതികശാസ്ത്രജ്ഞർ…!
ട്രംപിന്‍റെ നാമനിര്‍ദേശം ഇത്തവണ ഫലപ്രദമാകാതെ പോയതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ച ഉയർന്നു.
സവിശേഷതകളും അറിയേണ്ട വിവരങ്ങളും
മരിയ കൊറീന മചാഡോ സമാധാന നൊബേല്‍ ലഭിക്കുന്ന 20-ാമത്തെ വനിത ആയി ചരിത്രത്തിൽ രേഖപ്പെട്ടു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ആണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. നോര്‍വേയിലെ ഓസ്ലോയിൽ ഇന്ത്യൻ സമയം ഉച്ചക്ക് 2.30-ന് പ്രഖ്യാപനം നടന്നു.
ഈ വര്‍ഷം 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ ആകെ 338 നാമനിര്‍ദേശങ്ങൾ സമാധാന നൊബേലിനായി പരിഗണിച്ചു. മികച്ചവരെ തിരഞ്ഞെടുത്തതിലൂടെ മനുഷ്യാവകാശ രംഗത്തെ പോരാട്ടങ്ങൾക്കും ജനാധിപ്യ നിലപാടുകൾക്കും ആഗോള അംഗീകാരം ലഭിച്ചിരിക്കുന്നു.
സമാധാന നൊബേൽ വെനസ്വലയിലെ വനിതാ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്
സമ്മാനത്തിന്റെ പ്രത്യേകതകൾ
സമ്മാന ജേതാവിന് ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡൽ ലഭിക്കും. കൂടാതെ 11 മില്യൺ സ്വീഡിഷ് ക്രോണയും സമ്മാന ജേതാവിന് കൈമാറും.
മരിയ കൊറീന മചാഡോയുടെ പുരസ്‌കാരം ജനാധിപ്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരം എന്നതിൽ പ്രത്യേക പ്രാധാന്യമുള്ളതാണ്.