web analytics

മോഹൻലാലിന് നന്ദിയില്ല; സ്വർണം പണയം വച്ചു വരെ പണം കൊടുത്തിട്ടുണ്ട്; ഒരുപാട് വച്ചുണ്ടാക്കി വിളമ്പി കൊടുത്തിട്ടുണ്ട്;ലാലിനെ എല്ലാവർക്കും ഇഷ്ടമാണ്; എനിക്കിഷ്ടമല്ല; നടി ശാന്തിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളികൾക്ക് സുപരിചിതയായ ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസിൻ്റെ ഭാര്യയാണ് ശാന്തി.

മോഹൻലാൽ അടക്കമുള്ള നിരവധി താരങ്ങളെ നായകനാക്കി വില്യംസ് സിനിമ ചെയ്‌തിട്ടുണ്ട്. സ്‌ഫടികം, ഇൻസ്‌പക്ടർ ബൽറാം, ഹലോ മദ്രാസ് ഗേൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്യംസ് പ്രവർത്തിച്ചിട്ടുണ്ട്.
ഒരു തമിഴ് മാധ്യമത്തിന് ശാന്തി നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെപ്പറ്റി  പറഞ്ഞ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാലിന് നന്ദിയില്ലെന്നും ഭർത്താവ് മരിച്ചപ്പോൾ പോലും വന്നില്ലെന്നുമൊക്കെയാണ് ശാന്തി ലാലിനെ പറ്റി പറയുന്നത്.
മോഹൻലാലിന് സ്വന്തം കൈകൊണ്ട് ഒത്തിരി ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. എന്നിട്ടും വിമാനത്താവളത്തിൽ വച്ച് കണ്ടപ്പോൾ മുഖം തരാതെ പോയെന്നുമൊക്കെ ശാന്തി പറയുന്നു.മോഹൻലാലിന്റെ ഹലോ മദ്രാസ് ഗേൾ എന്നത് വില്യംസിന് സിനിമയായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ശേഷമുള്ളത്. വില്ലനായിട്ടാണ് മോഹൻലാൽ അഭിനയിച്ചത്.
മോഹൻലാൽ ശാന്തിയുടെ വീട്ടിൽ വന്നാൽ അമ്മയുടെ അടുത്ത് നേരെ അടുക്കളയിൽ പോകും. മീൻ കറിയുണ്ടോയെന്ന് ചോദിക്കുമെന്നും ഉണ്ടല്ലോ എന്ന് പറഞ്ഞാൽ ചെമ്മീനാണോയെന്ന് ചോദിക്കുമെന്നും ഉടനെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുമായിരുന്നെന്നും ശാന്തി പറയുന്നു. എന്റെ വീടിനടുത്ത് ഒരു മലയാളം സിനിമ ഷൂട്ടിംഗ് നടന്ന സമയത്ത് ഈ മനുഷ്യൻ കാരിയർ കൊണ്ടുവന്ന്, ഭക്ഷണം കൊണ്ടുപോയിരുന്നെന്നും എന്നാൽ  ഭർത്താവ് മരിച്ചപ്പോൾ മോഹൻലാൽ വന്നില്ലെന്നുമാണ് ശാന്തിയുടെ ആരോപണം.
തെറ്റിദ്ധരിക്കരുത്. ലാലിനെ എല്ലാവർക്കും ഇഷ്ടമാണ്. എനിക്കിഷ്ടമല്ല. വില്യംസ് മോഹൻലാലിനെ വച്ച് നാല് സിനിമ ചെയ്തു. ലാൽ എന്നു പറയുന്ന മനുഷ്യനാണ്. ഇവർക്കൊപ്പം ജോലി ചെയ്തു.
ലാലിന് പൈസ കൊടുക്കാൻ വേണ്ടി പൂർണഗർഭിണിയിയായ സമയത്ത് ശാന്തിയുടെ സ്വർണം പണയം വച്ച് 60,000 രൂപ കൊടുത്തിട്ടുണ്ട്. ഈ അവസ്ഥയിൽ എന്തിനാ ചേച്ചി നടന്നതെന്ന് ചോദിച്ച മനുഷ്യൻ വിമാനത്താവളത്തിൽ എന്നെ കണ്ടപ്പോൾ മുഖം തരാതെ ഓടി. ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല. തെറ്റായി കരുതല്ലേ എന്നും ശാന്തി വില്യംസ് പറയുന്നു.
spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു. ഡൽഹി സർവകലാശാലയിലെ...

പേളി–ശ്രീനിഷ് വഴക്ക്? എഐ വീഡിയോ വൈറൽ; വ്യാജ ദൃശ്യങ്ങൾക്ക് പിന്നാലെ വിമർശനവും തമാശയും

പേളി–ശ്രീനിഷ് വഴക്ക്? എഐ വീഡിയോ വൈറൽ; വ്യാജ ദൃശ്യങ്ങൾക്ക് പിന്നാലെ വിമർശനവും...

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ...

ജോലി മുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം

ജോലി മുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം ആലപ്പുഴ: സാമ്പത്തിക...

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ...

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ അബുദാബി: ഹോർമുസ് കടലിടുക്കിലെ...

Related Articles

Popular Categories

spot_imgspot_img