നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് ഇടുക്കിയിലെ സിപിഎം നേതാവ് എസ് രാജേന്ദ്രന്‍. ബിജെപിയിലേക്കില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തി സിപിഎമ്മില്‍ നിര്‍ത്തിയിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി അങ്ങനെ പെരുമാറില്ല, പാര്‍ട്ടിയിലെ ഒരു വ്യക്തി ദ്രോഹിച്ചു, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മില്‍തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും സിപിഎം ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാന്‍ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും, തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ല- താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണുള്ളതെന്നും എസ് രാജേന്ദ്രൻ കുട്ടിച്ചേർത്തിരുന്നു.