web analytics

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലാണ് പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്.

ആറ് മാസം മുന്‍പാണ് ആലുവ സ്വദേശിനിയായ നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്.

പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിരുന്നു. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. എന്നാൽ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

അതേസമയം പരാതിക്കാരിയായ നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ ബോബി ചെമ്മണ്ണൂര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നും പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ആകെ ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് ചുമത്തിയത്. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

ഭാര്യയുടെ ഗർഭഛിദ്രം ദൈവകോപമെന്ന് വിധി; ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ്

ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ് മധ്യപ്രദേശിലെ സിംഗ്രൗലി...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിൽ കഴിഞ്ഞിരുന്ന ഏഴാം പ്രതിയും പിടിയിൽ;

പത്തനംതിട്ട: കേരള മനസാക്ഷിയെ ഞെട്ടിച്ച തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിലെ നിർണ്ണായക വഴിത്തിരിവ്....

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ; ആക്രമണം അജ്ഞാത ദ്രാവകം സ്പ്രേ ചെയ്തശേഷം

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ വടക്കൻ ലണ്ടനിലെ...

കണ്ണൂരിൽ ‘തീപ്പൊരി’ പാറുന്നത് രാഷ്ട്രീയത്തിലല്ല, കാലാവസ്ഥയിൽ

കണ്ണൂരിൽ 'തീപ്പൊരി' പാറുന്നത് രാഷ്ട്രീയത്തിലല്ല, കാലാവസ്ഥയിൽ തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും വേനൽ ശക്തമാകുന്നതിനിടെ വരും...

Related Articles

Popular Categories

spot_imgspot_img