എറണാകുളം: പിവി അന്‍വറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അടിയന്തര നടപടി നിര്‍ദ്ദേശിച്ച് ഹൈക്കോടതി. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോര്‍ട്ട് ഉടന്‍ വേണം. സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. 2017ല്‍ താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനായിരുന്നു നിര്‍ദ്ദേശം. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മാധ്യമങ്ങള്‍ക്കെതിരെ കൊലവിളി നടത്തുന്ന എം.എല്‍.എ പി.വി.അന്‍വറിനെ കൊടും ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നേരെ പി.വി. അന്‍വര്‍ നടത്തുന്ന കൊലവിളിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തിന്റെ നാലാംതൂണ് അടിച്ചു തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ഉണ്ടാകുമെന്നും സി.ദിവാകരന്‍ പറഞ്ഞു.