വില്ലനായത് ഒരേയൊരു കാരണം; ഉത്തരകാശിയിൽ ട്രക്കിങ്ങിന് പോയ 22 അംഗ സംഘത്തിലെ മലയാളിയുൾപ്പെടെ ഒൻപതുപേർ മരിച്ചു

മോശം കാലാവസ്ഥയെത്തുടർന്ന്, ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ സഹസ്ത്ര തടാകത്തിൽ ട്രക്കിങ്ങിന് പോയ 22 അംഗ സംഘത്തിലെ മലയാളിയുൾപ്പെടെ ഒൻപതുപേർ മരിച്ചു. തിരുവനന്തപുരം സ്വദേശിനി ആശാ സുധാകർ (ആർ.എം. ആശാവതി-71), ബെംഗളൂരു സ്വദേശികളായ സിന്ധു വകെകാലം (45), സുജാത മുംഗുർവാഡി (51), വിനായക് മുംഗുർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുർ കൃഷ്ണമൂർത്തി , വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്ഡെ എന്നിവരാണ് മരിച്ചത്. (Nine people died including a Malayali who went trekking in Uttarkashi)

ഉത്തരകാശിയിലെ ദ ഹിമാലയൻ വ്യൂ ട്രെക്കിങ് ഏജൻസി വഴിയാണ് സംഘം 4400 മീറ്റർ ഉയരത്തിലുള്ള തടാകത്തിൽ ട്രക്കിങ്ങിന് പോയത്. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽനിന്ന് 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് ലോക്കൽ ഗൈഡുമാരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

എസ്.ബി.ഐ. സീനിയർ മാനേജരായി വിരമിച്ച ആശ ബെംഗളൂരു ജക്കൂരിലായിരുന്നു താമസം. ആശയുടെ ഭർത്താവ് എസ്. സുധാകർ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. ആശയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ബെംഗളൂരുവിലെത്തിക്കും. മകൻ: തേജസ്. മരുമകൾ: ഗായത്രി.

മേയ് 29-നാണ് 19 അംഗസംഘവും മൂന്നു ഗൈഡുമാരും ട്രക്കിങ്ങിന് പുറപ്പെട്ടത്. ഈമാസം ഏഴിനാണ് സംഘം തിരിച്ചെത്തേണ്ടിയിരുന്നത്. തിങ്കളാഴ്ച തിരിച്ചിറങ്ങിവരുന്നതിനിടെ മോശം കാലാവസ്ഥ കാരണം യാത്ര തടസ്സപ്പെട്ടു. മഴയും കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും മരണത്തിനിടയാക്കിയതായാണ് വിവരം.

രക്ഷപ്പെടുത്തിയവരിൽ എട്ടുപേരെ ദെഹ്‌റാദൂണിലേക്ക് വിമാനത്തിൽ അയച്ചു. ബെംഗളൂരു സ്വദേശികൾ ട്രക്കിങ്ങിനിടെ മരിച്ചസംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു. കുടുങ്ങിക്കിടക്കുന്നവരെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനയും വ്യോമസേനയും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്.

Read also: തോറ്റതെങ്ങിനെ ? തോൽപ്പിച്ചതാര് ? താത്വിക അവലോകനത്തിന് സിപിഎം; മാസം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കൾ; ഒടുവിൽ പിടി വീണു

ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ കഞ്ചാവ് കലർത്തിയ കുൽഫിയും, ബർഫിയും വില്പന നടത്തിയ...

മാർച്ച് പകുതിയായതെ ഉള്ളു, എന്താ ചൂട്; അൾട്രാവയലറ്റ് കിരണങ്ങളും അപകടകരമായ തോതിൽ

തിരുവനന്തപുരം: മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് കൊടും ചൂട്.കഴിഞ്ഞ വർഷം ഈ സമയത്ത്...

കരളും ആമാശയവും കുടലും നെഞ്ചിൽ; സ്കാനിംഗ് പിഴവ് മൂലം കുഞ്ഞ് മരിച്ചു

കണ്ണൂർ: സ്കാനിങ് റിപ്പോർട്ടിലെ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ഗൈനക്കോളജിസ്റ്റിനുണ്ടായ...

29ാം നിലയിൽ നിന്നും എട്ടുവയസ്സുകാരിയെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി മാതാവും; ദാരുണാന്ത്യം

പൻവേൽ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടുവയസുള്ള മകളെ...

പകുതിയോളം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല: യുകെയിൽ അങ്ങനൊരു ഗ്രാമമുണ്ടെന്ന് അറിയാമോ..?

43 ശതമാനം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയത്തില്ലാത്തതും കുറച്ച് ആളുകൾ ബുദ്ധിമുട്ടോടെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!