web analytics

നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന് സമയമാറ്റം

നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന് സമയമാറ്റം

കൊച്ചി: പുലര്‍ച്ചെ സർവീസ് നടത്തുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന്റെ സമയം ഇന്നുമുതല്‍ മാറുന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് സമയമാറ്റം.

കൂടുതല്‍ കണക്ഷന്‍ ട്രെയിനുകളില്‍ കയറി യാത്ര ചെയ്യാന്‍ സാധ്യത തുറക്കുന്ന രീതിയിലാണ് പുതിയ മാറ്റം.

പുതുക്കിയ സമയക്രമം പ്രകാരം നിലമ്പൂരില്‍ നിന്ന് പുലര്‍ച്ചെ 3.10 ന് പുറപ്പെടുന്ന ട്രെയിന്‍ 3.22 ന് വാണിയമ്പലത്തും 3.45 ന് അങ്ങാടിപ്പുറത്തും 4.20 ന് ഷൊര്‍ണൂരിലും എത്തിച്ചേരും.

ഇതുവരെ പുലർച്ചെ 3.40 ന് ആരംഭിച്ചിരുന്ന ട്രെയിന്‍ 4.55 ന് ആണ് ഷൊര്‍ണൂരിലെത്തിയിരുന്നത്. ഇതുവഴി പുതുതായി 4.30 ന് ഷൊര്‍ണൂരില്‍ നിന്നുള്ള എറണാകുളം മെമുവിന് യാത്രക്കാർക്ക് കണക്ഷന്‍ ലഭിക്കും. ഇതില്‍ നേരിട്ട് ആലപ്പുഴ എത്താം.

കൂടാതെ പാലക്കാട്-കോയമ്പത്തൂര്‍-ചെന്നൈ ഭാഗത്തേക്ക് 4.50നുള്ള വെസ്റ്റ്‌കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റും ലഭിക്കും.

രാവിലെ ഓടുന്ന മെമുവിനു പോയാല്‍ ഷൊര്‍ണൂരില്‍ നിന്ന് 3 ദിശകളിലേക്കും ഇനി കണക്ഷന്‍ ട്രെയിന്‍ ലഭിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നിരിക്കുന്നത്.

ഇനി ഷൊര്‍ണൂരില്‍ നിന്നുള്ള എറണാകുളം മെമുവില്‍ കയറിയാല്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര കായംകുളം ഭാഗങ്ങളിലേക്ക് പോകേണ്ട ആളുകള്‍ക്ക് എറണാകുളം ജംഗ്ഷനില്‍ നിന്നും രാവിലെ 8:45 ന് പോകുന്ന എറണാകുളം -കായംകുളം മെമുവും ലഭിക്കും.

അതേ സമയം രാത്രി 8.35 ന് ആരംഭിക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമു സര്‍വീസിന്റെ സമയം പഴയപടി തന്നെ തുടരും എന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിന്‍

ബംഗളൂരു: മണ്ഡലകാലം വരാനിരിക്കെ ശബരിമല തീര്‍ഥാടകര്‍ക്കായി ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.

ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ആണ് ട്രെയിൻ സർവീസ് നടത്തുക.

തീര്‍ഥാടകര്‍ക്ക് പുറമെ നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കും ഈ സർവീസ് ഉപകാരപ്രദമാകും.

സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 29 വരെ ഞായറാഴ്ചകളില്‍ ഹുബ്ബള്ളിയില്‍ നിന്നും തിങ്കളാഴ്ചകളില്‍ കൊല്ലത്ത് നിന്നുമാണു സര്‍വീസ് നടത്തുക.

സ്പെഷ്യൽ ട്രെയിനിൽ 5 ജനറല്‍ , 12 സ്ലീപ്പര്‍, ഒരു എസി ടു, ടയര്‍, 2 എസി ത്രിടയറര്‍ കോച്ചുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് മുതൽ ആരംഭിക്കും.

സർവീസ് ഇങ്ങനെ

ഹുബ്ബള്ളി -കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (07313) ഞാറാഴ്ച വെകീട്ട് 3.15ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തിച്ചേരും.

കൊല്ലം – ഹുബ്ബള്ളി സ്‌പെഷല്‍ ട്രെയിന്‍ (07314) വൈകിട്ട് 5ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30നു ഹുബ്ബള്ളിയിലെത്തും.

സ്റ്റോപ്പുകൾ

ഹാവേരി, ദാവനഗരൈ, ബിരൂര്‍, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആര്‍പുരം, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍,

പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് സ്റ്റോപ്പുകള്‍.

Summary: The Nilambur–Shoranur MEMU early morning train service schedule has been changed from today. The new timing is set to provide better convenience for passengers

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: UTS ടിക്കറ്റിംഗ് സേവനം അവസാനിപ്പിക്കുന്നു

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: UTS ടിക്കറ്റിംഗ് സേവനം അവസാനിപ്പിക്കുന്നു ചെന്നൈ: സതേൺ റെയിൽവേയിൽ...

കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ

കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ കുട്ടിക്കാനം മരിയൻ...

കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി

കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി ഉത്തർപ്രദേശിലെ സോൻഭദ്രയിലെ...

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

Related Articles

Popular Categories

spot_imgspot_img