‘പെണ്ണ് കേസു’ മായി നിഖില വിമൽ; ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.
‘പടി താണ്ട പത്‌നിയേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഫർഹാഷും സി.വിയും ചേർന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
അബുദാബിയിൽ വാഹനാപകടം: ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം
വൻ താരനിര അണിനിരക്കുന്നു
നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
സാങ്കേതികവിഭാഗവും നിർമ്മാണവും
ഇ ഫോർ എക്സ്പെരിമെന്റ്സ്, സി സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: ഷിനോസ്
കഥ, തിരക്കഥ: രശ്മി രാധാകൃഷ്ണൻ – ഫെബിൻ സിദ്ധാർത്ഥ്
സംഗീതം: അങ്കിത് മേനോൻ
എഡിറ്റിംഗ്: ഷമീർ മുഹമ്മദ്
റിലീസ് തീയതി
പെണ്ണ് കേസ്’ ജനുവരി 16ന് തിയേറ്ററുകളിലെത്തും.
English Summary:
The makers of Pennu Case, starring Nikhila Vimal in the lead, have released a new lyrical video titled “Padi Thaanda Pathniye.” Directed by debutant Febin Sidharth, the film features an ensemble cast including Hakim Shajahan, Ramesh Pisharody, and Aju Varghese. Produced by multiple banners, Pennu Case is set for a theatrical release on January 16.









