ആലുവ, പാലക്കാട്, മലപ്പുറം സ്വദേശികളായ ഭീകരരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി എൻഐഎ; വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)യുടെ കേരളത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കണ്ടെത്തുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പൊതുജനങ്ങളുടെ സഹായം തേടി.
കേസിൽ പിടികിട്ടാപ്പുള്ളികളായ ആറു പ്രതികൾക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻതുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസിൽ ഉൾപ്പെട്ട പ്രതികൾ ആലുവ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങളിലെ സ്വദേശികളാണെന്നാണ് വിവരം.
പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് എൻഐഎ അറിയിച്ചു.
ഭയമില്ലാതെ ജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയുന്ന വിധം കൊച്ചി എൻഐഎ ഓഫീസിന്റെ വിലാസവും ഫോൺ നമ്പറുകളും ഏജൻസി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിച്ചത്.
ബന്ധപ്പെടാനുള്ള വിവരങ്ങൾ:
ഫോൺ: 0484-2349344, 9497715294
വിലാസം:
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), കൊച്ചി
ബിൽഡിംഗ് നമ്പർ 872/സി,
മെഡിക്കൽ കോളേജ് റോഡ്,
കളമശ്ശേരി, എറണാകുളം – 683503
English Summary
The National Investigation Agency (NIA) has sought public assistance to trace absconding accused in a case related to the banned terror organisation Popular Front of India (PFI) in Kerala. Lookout notices have been issued against six accused from Aluva, Palakkad, and Malappuram, with rewards announced for information leading to their arrest. The agency assured confidentiality for informants and shared contact details of its Kochi office.
nia-seeks-public-help-to-trace-absconding-pfi-accused-kerala
NIA, PFI case, Popular Front of India, Kerala terrorism case, absconding accused, lookout notice, national security









