ദില്ലി : യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യക്കെതിരെ നീക്കം നടത്തുന്ന ഖാലിസ്ഥാൻ വിഘടന വാദികളുടെ ശൃഖല തകർത്തുവെന്ന് ദേശിയ തീവ്രവാദ വിരുദ്ധ സേന. മാർച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷനെ നേരെ നടന്ന മാർച്ച്, ജൂലൈ 2 ന് അമേരിക്കയിലെ സാൻഫ്രാൻസിക്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് പ്രതിഷേധ പ്രകടനം എന്നിവയിൽ പങ്കെടുത്ത 43 ഖാലിസ്ഥാൻ തീവ്രവാദികളെ തിരിച്ചറിഞ്ഞു. വിദേശത്തുള്ള ഇവരുടെ വിവരങ്ങൾ കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികളുമായി ഒരുമിച്ച് പ്രവർത്തിച്ച എൻ.ഐ.എ രാജ്യവ്യാപകമായി 50 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 80 ഓളം പേരെ ചോദ്യം ചെയ്തു. അമേരിക്കയിലെ സാൻഫ്രാൻസിക്കോയ്ക്ക് പുറമെ ഒട്ടാവോയിലും ഖാലിസ്ഥാൻ തീവ്രവാദികൾ എംബസിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. വിദേശരാജ്യങ്ങളിലും അന്വേഷണം നടത്താൻ അനുവദിക്കുന്നതാണ് എൻ.ഐ.എ നിയമം. ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾ നീണ്ട അന്വേഷണമാണ് വിദേശരാജ്യങ്ങളിൽ എൻ.ഐ.എ നടത്തിയത്. തീവ്രവാദ ബന്ധമുള്ള 50 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തി. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളും തീവ്രവാദികളെ തിരിച്ചറിയാൻ സഹായകരമായി.
കേസുകൾ അന്വേഷിച്ച് കണ്ടെത്തുന്നതിൽ എൻ.ഐ.എ യുടെ വിജയശതമാനം 94.39 ശതമാനം വർദ്ധിച്ചുവെന്ന് അന്വേഷണ ഏജൻസി വക്താവ് അറിയിച്ചു. 2023ൽ അന്വേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞുവെന്നും എൻ.ഐ. എ വക്താവ് അവകാശപ്പെട്ടു. 2023ൽ തീവ്രവാദ ബന്ധമുള്ള 625 പേരെ അറസ്റ്റ് ചെയ്തു. 2022ൽ 490 പേരെയാണ് പിടികൂടിയിരുന്നത്. ഈ വർഷം കേസുകളിൽ 28 ശതമാനം വർദ്ധന് ഉണ്ടായി. ജിഹാദി ബന്ധമുള്ള 114 പേരെയും ഐ.എസ്.ഐ.എസ് തീവ്രവാദികളായ 65 പേരും എൻ.ഐ.എ കസ്റ്റഡിയിലായെന്നും തീവ്രവാദ വിരുദ്ധസേന വക്താവ് അറിയിച്ചു.
Read More : 01.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ