web analytics

നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതി..സാമ്പത്തിക തട്ടിപ്പ് കേസിൽ കളമശ്ശേരി പോലീസ് കുടുക്കിയെന്ന് ആക്ഷേപം

കൊച്ചി: കളമശ്ശേരി പോലീസിനെതിരെ കടുത്ത ആരോപണവുമായി യുവാവും കുടുംബവും. കൊല്ലം സ്വദേശിയായ യുവാവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കിയെന്നാണ് ആക്ഷേപം.

36 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിലാണ് കൊല്ലം സ്വദേശിയായ അലൻ മൂന്നാം പ്രതിയായത്. പോലീസ് തന്റെ ജീവിതം നശിപ്പിച്ചുവെന്ന് അലൻ ഒരു വാർത്താചാനലിൽ അറിയിച്ചു. നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എന്ന് അലൻ പറയുന്നു.

പോലീസ് കുറ്റപത്രത്തിൽ പറയുന്നതുപോലെ തുക യുവാവിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. 4.18 ലക്ഷം രൂപ അലന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസ് പറയുന്നത്.

പോലീസ് പറയുന്ന ദിവസം ബാങ്ക് രേഖകളിൽ കാണിക്കുന്നത് 4.22 ലക്ഷം. ഈ തുക ക്രിപ്റ്റോ കറൻസി വിറ്റതിലൂടെ ലഭിച്ചതെന്ന് രേഖ യുവാവ് ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇത് പരിശോധിക്കാതെ പോലീസ് യുവാവിനെ 45 ദിവസമാണ് ജയിലിൽ അടച്ചത്. ഹൈക്കോടതി ജാമ്യം നൽകിയതോടെയാണ് അലൻ ജയിലിൽ നിന്നും പുറത്തുവന്നത്.

കുടുംബം ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നു എന്നാണ് അലന്റെ പിതാവ് പ്രതികരിച്ചത്. സ്റ്റേഷൻ വരെ പോയിട്ടുവരാമെന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ട് വിട്ടയക്കുമെന്നായിരുന്നു പോലീസ് അറിയിച്ചതെന്ന് അലൻ പറയുന്നു. കരിയറിന്റെ ഒരു ഭാഗത്ത് നഷ്ടപ്പെട്ടെന്ന് അലൻ പറയുന്നു. അങ്ങനെയൊരു തുക മകന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ചിട്ടില്ലെന്നും അലന്റെ പിതാവ് പറഞ്ഞു.

കേസിൽ അലനെ മാത്രമായിരുന്നു പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നത്. എന്നാൽ തുക വന്നതിന്റെ രേഖകൾ കാണിക്കാൻ യുവാവ് തയാറായിട്ടിട്ടും പോലീസ് അത് പരിശോധിക്കാൻ തായാറായില്ലെന്നാണ് പ്രധാന ആരോപണം.

തുക പിൻവലിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും തുക പിൻവലിച്ചിട്ടില്ല. എന്നാൽ കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് എത്തിയതെനന്നാണ് പോലീസ് വിശദീകരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

“ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

സോഷ്യൽ മീഡിയയെ ഞെട്ടിച്ച കൊലപാതകം; പ്രതിയെ ഇന്ത്യയിലെത്തിച്ചു പിടികൂടി

സോഷ്യൽ മീഡിയയെ ഞെട്ടിച്ച കൊലപാതകം; പ്രതിയെ ഇന്ത്യയിലെത്തിച്ചു പിടികൂടി പഞ്ചാബ്: സോഷ്യൽ മീഡിയ...

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ആന്ധ്രപ്രദേശ്: വിനോദയാത്രയ്ക്കിടെ സെൽഫിയെടുക്കാൻ...

Related Articles

Popular Categories

spot_imgspot_img