ആൾതാമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം; വാതിൽ തീയിട്ട് നശിപ്പിച്ച് മോഷ്ടാവ്

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിലെ ആൾതാമസമില്ലാത്ത വീടുകളിൽ മോഷണശ്രമം. ക്രിസ്ത്യൻ കോളേജിന് അടുത്തും കാർത്തിക റോഡിലും രണ്ട് വീടുകളിലാണ് മോഷണ ശ്രമം നടന്നത്.

ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടിൽ മേരിക്കുട്ടി കോശിയുടെ വീട്ടിലാണ് ആദ്യ സംഭവം നടന്നത്. സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു.

മേരിക്കുട്ടി കോശിയുടെ വീടിൻറെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുൻ വശത്തെ വാതിൽ തീയിട്ട് നശിപ്പിച്ച ശേഷം വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.

തുടർന്ന് മുറിക്കുള്ളിലെ അലമാരകളും ഡ്രോയറുകളും കുത്തിത്തുറന്നു, വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ കറൻസി നഷ്ടപ്പെട്ടതായി വീട്ടുകാർ അറിയിച്ചു.

കാർത്തിക റോഡിൽ മണ്ണിൽ ജയിനമ്മ വർഗീസിന്റെ പൂട്ടിയിട്ടിരുന്ന വീട്ടിലും മോഷണ ശ്രമം നടന്നു. ഇവർ നിലവിൽ യു.കെയിലാണ് താമസിക്കുന്നത്.

ഈ വീടിൻറെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയും മറ്റ് ഫർണീച്ചറുകളും തുറന്ന് പരിശോധിക്കുകയായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കളൊന്നും വീട്ടിൽ ഇല്ലാതിരുന്നതിനാൽ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img