web analytics

അരയിൽ തിളങ്ങുന്ന അരഞ്ഞാണം : ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു : നായിക അമാൽഡ ലിസ്

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഇതുവരെ പുറത്തുവന്ന ഓരോ പോസ്റ്റും ആവശേത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.മമ്മൂട്ടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മുഖം കാണിക്കാതെ അർദ്ധനഗ്നയായുള്ള ചിത്രത്തിലെ താരം അമാൽഡ ലിസ് ആണ്.അരയിൽ തിളങ്ങുന്ന അരഞ്ഞാണവും കാലിൽ തളയും ഇട്ട് കയ്യിൽ വളയണിഞ്ഞും നിൽക്കുന്ന അമാൽഡയുടെ പോസ്റ്റർ മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ്.കമ്മട്ടിപ്പാടം’ ,’ട്രാൻസ്’, ‘സി യു സൂൺ’,’സുലൈഖ മൻസിൽ’ തുടങ്ങിയ ചിത്രങ്ങളിൽ അമാൽഡ വേഷമിട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം സിദ്ധാർഥ് ഭരതന്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. കഥാപാത്രങ്ങളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇതുവരെ പുറത്തുവിട്ട ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്ററുകൾ ഏറെ ചർച്ചയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭ്രമയുഗത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് പുതുവത്സര ദിനത്തിലായിരുന്നു. ‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലർ ഴോണറിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് ശരിയല്ല എന്നാണ് വിവരം. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് മോണോക്രോമിലാണ് എന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.

Read Also : ആസിഫ് അലി നിരസിച്ച വേഷം; ഭ്രമയുഗത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

Related Articles

Popular Categories

spot_imgspot_img