കിവികളുടെ ചിറകരിഞ്ഞ് സ്പിന്നർമാർ; ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടാൻ ഇന്ത്യയ്ക്ക് വേണം 252 റൺസ്

ദു​ബാ​യ്: ഐ​സി​സി ചാമ്പ്യ​ൻ​സ് ട്രോ​ഫി കലാശ പോരിൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 252 റ​ൺ​സ് വി​ജ​യല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ ഏഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 251 റ​ൺ​സ് എ​ടു​ത്ത​ത്.

ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ​യും മൈ​ക്കി​ൽ ബ്രെ​യ്സ്‌​വെ​ല്ലി​ന്‍റെ​യും ര​ച്ചി​ൻ ര​വീ​ന്ദ്ര​യു​ടേ​യും ഗ്ലെ​ൻ ഫി​ലി​പ്പ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ കി​വീ​സ് നേടിയത്. 63 റ​ൺ​സെ​ടു​ത്ത മി​ച്ച​ലാ​ണ് ടോ​പ്സ്കോ​റ​ർ. 101 പ​ന്തി​ൽ മൂ​ന്ന് ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മി​ച്ച​ലി​ന്‍റെ ഇ​ന്നിം​ഗ​സ്.

അതിവേഗം തുടങ്ങിയ കിവികളുടെ ചിറകു തളര്‍ത്തി സ്പിന്നര്‍മാര്‍ അരങ്ങ് വാണതോടെ കളി ഇന്ത്യയുടെ വരുതിയിലായി. 

ന്യൂസിലന്‍ഡിനായി അര്‍ധ സെഞ്ച്വറിയുമായി പൊരുതി ഡാരില്‍ മിച്ചല്‍ ഇന്ത്യന്‍ ബൗളിങിനെ ശക്തമായി പ്രതിരോധിച്ചു.

ഏഴാമനായി എത്തിയ മിച്ചല്‍ ബ്രെയ്‌സ്‌വെല്‍ പ്രത്യാക്രമണ മൂഡിലായിരുന്നു. 

ന്യൂസിലന്‍ഡിനായി 101 പന്തുകള്‍ നേരിട്ട് ഡാരില്‍ മിച്ചല്‍ 63 റണ്‍സെടുത്താണ് കൂടാരം കയറിയത്. താരം 3 ഫോറുകള്‍ മാത്രമാണ് അടിച്ചത്. മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.

ടോസ് നേടി ബാറ്റിങെടുത്ത കിവികള്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നിര്‍ണായക വിക്കറ്റ് നേട്ടം. 

തൊട്ടുപിന്നാലെ പന്തെടുത്ത കുല്‍ദീപിന്റെ വകയായിരുന്നു അടുത്ത ഞെട്ടിക്കല്‍. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്ല്യംസനേയും പുറത്താക്കി കുല്‍ദീപ് കിവികളെ വീണ്ടും ഞെട്ടിച്ചു.

രചിന്‍ രവീന്ദ്രയും വില്‍ യങും ചേര്‍ന്ന ഓപ്പണിങ് 7.5 ഓവറില്‍ 57 റണ്‍സടിച്ചു നില്‍ക്കെയാണ് വരുണ്‍ ആദ്യ വിക്കറ്റ് എടുത്തത്. വില്‍ യങിനെ താരം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. യങ് 15 റണ്‍സില്‍ പുറത്തായി.

പിന്നാലെ കിടിലന്‍ ബാറ്റിങുമായി കളം വാഴുമെന്നു തോന്നിച്ച രചിന്‍ രവീന്ദ്രയു മടങ്ങി. നിര്‍ണായക ബൗളിങ് മാറ്റവുമായി എത്തിച്ച കുല്‍ദീപ് യാദവ് തന്റെ ആദ്യ പന്തില്‍ തന്നെ മികച്ച സ്‌കോറിലേക്ക് കുതിച്ച രചിന്‍ രവീന്ദ്രയെ ക്ലീന്‍ ബൗള്‍ഡ് ആക്കി. രചിന്‍ 29 പന്തില്‍ 37 റണ്‍സെടുത്തു. താരം 4 ഫോറും ഒരു സിക്‌സും തൂക്കി.

പിന്നാലെയാണ് കുല്‍ദീപിന്റെ വക ഇരട്ട പ്രഹരം. 11 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസനെ കുല്‍ദീപ് സ്വന്തം ബൗളിങില്‍ ക്യാച്ചെടുത്ത്പുറത്താക്കി.

ടോ ലാതം ഡാരില്‍ മിച്ചലുമായി ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ഒരുങ്ങിയപ്പോള്‍ ജഡേജ എത്തി. 30 പന്തില്‍ 14 റണ്‍സാണ് ലാതം നേടിയത്.

പിന്നീടു വന്ന ഗ്ലെന്‍ ഫിലിപ്‌സ് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ. എന്നാൽതാരം നിലയുറപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ നോക്കവേ വരുണ്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി വീണ്ടും ഇന്ത്യയുടെ രക്ഷകനായി. 

spot_imgspot_img
spot_imgspot_img

Latest news

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു

കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ...

Other news

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

കാണാതായ 15കാരിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വനത്തിനുള്ളില്‍

കാസര്‍കോട്: കാസര്‍കോട് നിന്ന് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ നിർണായക വിവരം പുറത്ത്....

ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ ആശുപത്രിയിൽ

ന്യുഡൽഹി: ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും ശാരീരിക...

കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യപ്പോൾ ദേ​ഹാ​സ്വാ​സ്ഥ്യം;  ശ്വാ​സം മു​ട്ടി മ​രി​ച്ചത് രണ്ടു പേർ

കോ​ട്ട​യം: കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു. എ​രു​മേ​ലി​യി​ലാണ് സംഭവം വാ​ഴ​ക്കാ​ല...

പള്ളിയിൽ നിന്നിറങ്ങിയ 45കാരനെ കാണാതായി

കൊച്ചി: പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞിറങ്ങിയ 45കാരനെ കാണാതായി പരാതി. ഭരണങ്ങാനം...

Related Articles

Popular Categories

spot_imgspot_img