സാഹസിക യാത്രകൾക്ക് കൂട്ടായി പുത്തൻ റോയല്‍ എന്‍ഫീല്‍ഡ് 450; സവിശേഷതകളറിയാം

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് 450 മോഡല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഗോവയില്‍ വെച്ച് നടത്തുന്ന മോട്ടോവേഴ്‌സ് ബൈക്കിംഗ് ഫെസ്റ്റിവലില്‍ വെച്ചാണ് എന്‍ഫീല്‍ഡ് 450 ന്റെ വില പ്രഖ്യാപനം നടന്നത്. ആകര്‍ഷകമായ ആമുഖ വിലയില്‍ ലഭ്യമാകുന്ന റോയല്‍ എന്‍ഫീല്‍ഡ് 450നെ കുറിച്ച് അറിയാം.

വേരിയന്റും വിലകളും: ബേസ്, പാസ്, സമ്മിറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 പുറത്തിറങ്ങിയത്. കാസ ബ്രൗണ്‍ നിറത്തിലുള്ള ബേസ് വേരിയന്റിന് 2.69 ലക്ഷം രൂപയാണ് വില. ഹിമാലയന്‍ 450 പാസ് വേരിയന്റിന് 2.74 ലക്ഷം രൂപ വിലയായി നല്‍കണം. സ്ലേറ്റ് ഹിമാലയന്‍ പോപ്പി ബ്ലൂ, സ്ലേറ്റ് ഹിമാലയന്‍ സാള്‍ട്ട് എന്നീ നിറങ്ങളില്‍ വാങ്ങാം. ഉയര്‍ന്ന വേരിയന്റായ സമ്മിറ്റിന്റെ കാമെറ്റ് വൈറ്റ് നിറത്തിലുള്ള വേരിയന്റിന് 2.79 ലക്ഷമാണ് വില. അതേസമയം റേഞ്ച് ടോപ്പിംഗ് ഹാന്‍ലെ ബ്ലാക്ക് സമ്മിറ്റ് വേരിയന്റ് സ്വന്തമാക്കാന്‍ 2.84 ലക്ഷം രൂപ മുടക്കണം.

എഞ്ചിന്‍: ഷെര്‍പ 450 എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ 451.65 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ആണ് പുത്തന്‍ അഡ്വഞ്ചര്‍ ബൈക്കിന്റെ ഹൃദയം. കമ്പനിയുടെ പുതിയ 450 സിസി എഞ്ചിനുമായി വരുന്ന ആദ്യ മോഡലാണിത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 40 bhp പവറും 5,500 rpm-ല്‍ 40 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുമായി വരുന്ന 6 സ്പീഡ് ട്രാന്‍സ്മിഷന്‍ യൂണിറ്റാണ് ഹിമാലയന്‍ 450 ബൈക്കില്‍ വരുന്നത്. പുതിയ ഹിമാലയന്‍ 450 ബൈക്കില്‍ ഇക്കോ, പെര്‍ഫോമന്‍സ് (റിയര്‍ എബിഎസ് എന്‍ഗേജ്ഡ്), പെര്‍ഫോമന്‍സ് (റിയര്‍ എബിഎസ് ഹിസ്എന്‍ഗേജ്ഡ്) എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സസ്‌പെന്‍ഷനും ടയറുകളും: പുതിയ ഹിമാലയന്‍ 450 പൂര്‍ണമായും പുതിയ ട്വിന്‍-സ്പാര്‍ ഫ്രെയിമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഓപ്പണ്‍ കാട്രിഡ്ജ് USD ഫോര്‍ക്കും ഷോവയില്‍ നിന്നുള്ള പ്രീലോഡ്-അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ലഭിക്കുന്നു. സൂപ്പര്‍ മീറ്റിയോര്‍ 650-ക്ക് ശേഷം USD ഫോര്‍ക്ക് ലഭിക്കുന്ന രണ്ടാമത്തെ എന്‍ഫീല്‍ഡ് മോഡലും ആദ്യത്തെ സിംഗിള്‍ സിലിണ്ടര്‍ മോഡലുമാണ്.

230 mm ഗ്രൗണ്ട് ക്ലിയറന്‍സും രണ്ടറ്റത്തും 200 mm വീല്‍ ട്രാവലും ലഭിക്കുന്നു. ഹിമാലയന്‍ 450-ക്ക് ഒപ്പം, റോയല്‍ എന്‍ഫീല്‍ഡ് 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വയര്‍-സ്പോക്ക് വീലുകള്‍, സിയറ്റില്‍ നിന്നുള്ള നോബി ഡ്യുവല്‍ പര്‍പ്പസ് ട്യൂബ് ടയറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

വലിപ്പവും ബ്രേക്കിംഗും: 2024 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-ക്ക് 825 mm മുതല്‍ 845 mm വരെയുള്ള സ്റ്റാന്‍ഡേര്‍ഡ് സീറ്റ് ഹൈറ്റാണുള്ളത്. ലോവര്‍ സീറ്റിനൊപ്പം ഇത് 805 mm മുതല്‍ 825 mm വരെ കുറയ്ക്കാം. 198 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം.

ഭാരത്തിന്റെ കാര്യത്തില്‍ മോഡല്‍ ബിഎംഡബ്ല്യു G 310 GS (175 കി.ഗ്രാം), കെടിഎം 390 അഡ്വഞ്ചര്‍ SW (177 കി.ഗ്രാം) എന്നിവയെ മറികടക്കുന്നു. 17 ലിറ്റര്‍ ആണ് പുത്തന്‍ ഹിമാലയന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. ഫലപ്രദമായ ബ്രേക്കിംഗിനായി ബൈബ്രെയില്‍ നിന്നുള്ള ഒരു 320 mm ഫ്രണ്ട് ഡിസ്‌കിനെയും 270 mm റിയര്‍ ഡിസ്‌കിനെയും ആശ്രയിക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്.

പ്രധാന സവിശേഷതകൾ: ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണുകളിലേക്ക് തടസങ്ങളില്ലാതെ കണക്റ്റ് ചെയ്യാവുന്ന കളര്‍ ടിഎഫ്ടി ഡാഷ് ഫീച്ചര്‍ ചെയ്യുന്ന ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ് പുതിയ ഹിമാലയന്‍. സംയോജിത റിയര്‍ ഇന്‍ഡിക്കേറ്ററുകളുള്ള ടെയില്‍ലൈറ്റ് ഉള്‍പ്പെടെയുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്നു.

ആക്‌സസറി പാക്കേജുകള്‍: ടൂറിങ് പ്രേമികള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് രണ്ട് വ്യത്യസ്ത പായ്ക്കുകളിലായി ഒരു കൂട്ടം ആക്സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്. മെറ്റല്‍ പാനിയറുകള്‍, ടാങ്ക് ബാഗ്, ടോപ്പ് ബോക്സ്, ടൂറിംഗ് മിററുകള്‍, ഉയരം കൂടിയ വിന്‍ഡ്സ്‌ക്രീന്‍, മെച്ചപ്പെടുത്തിയ പാഡിംഗുള്ള ടൂറിംഗ് സീറ്റ്, എഞ്ചിന്‍ ഗാര്‍ഡുകള്‍, മെറ്റല്‍ റേഡിയേറ്റര്‍ ഗാര്‍ഡ്, അലുമിനിയം സംപ് ഗാര്‍ഡ്, അലുമിനിയം സ്‌പൈനുളള ഹാന്‍ഡ്ഗാര്‍ഡുകള്‍, ഹെഡ്‌ലൈറ്റ് ഗ്രില്ല് തുടങ്ങിയ അവശ്യ ആക്‌സസറികളാണ് അഡ്വഞ്ചര്‍ പാക്കില്‍ ഉള്‍പ്പെടുന്നത്.

റാലി-സ്‌റ്റൈല്‍ സീറ്റ്, സ്പോര്‍ട്ടി ടെയില്‍ സെക്ഷന്‍, ടു-വേ ഹാന്‍ഡില്‍ബാര്‍ റൈസര്‍ എന്നിവ റാലി പാക്കില്‍ വാഗ്ദാനം ചെയ്യുന്നു. 2023 കെടിഎം 390 അഡ്വഞ്ചർ, വരാനിരിക്കുന്ന ഹീറോ എക്സ്പൾസ് 440, 390 എൻഡ്യൂറോ, ട്രയംഫ് സ്‌ക്രാംബ്ലർ 400X എന്നിവയാണ് പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഇന്ത്യന്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img