ഇന്ത്യൻ വിദ്യാർഥികളുടെ സ്വപ്‌ന ഭൂമിയായിരുന്ന കാനഡയിൽ അവസരങ്ങൾ കുറഞ്ഞതും യു.കെ.യിൽ ചെലവ് വർധിച്ചതും വിദ്യാർഥികൾക്ക് തിരിച്ചടിയായെങ്കിലും കൂടുതൽ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കായി വാതിലുകൾ തുറന്നിട്ടിരിയ്ക്കുകയാണ്. ഫിൻലൻഡ് , സ്‌പെയിൻ , ഇറ്റലി എന്നീ രാജ്യങ്ങളാണ് പുതുതായി ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നത്. മുൻപ് കുടിയേറ്റത്തിന് 20-22 ലക്ഷം വരേ ചെലവുണ്ടായിരുന്നെങ്കിൽ 10 ലക്ഷം രൂപ മാത്രമാണ് ഈ രാജ്യങ്ങളിലേയ്ക്ക് പോകാൻ ചെലവാകുക എന്നത് കുടിയേറ്റം കൂടുതൽ ആകർഷകമാക്കുന്നു.
ഫിൻലൻഡ് .
ഐ.ഇ.എൽ.ടി.എസ്. പരീക്ഷയിൽ മികച്ച സ്‌കോർ നേടിയാൽ ഫിൻലൻഡിൽ പഠിക്കാൻ അവസരം ലഭിയ്ക്കും. പാർട് ടൈം ജോലികൾ ധാരാളം ലഭിയ്ക്കും. വിദ്യാർഥികൾക്ക് മൂന്നു വർഷം തുടർച്ചയായി ജോലി ചെയ്താൽ പി.ആർ. ലഭിയ്ക്കുകയും ചെയ്യും.
സ്‌പെയിൻ.
സ്പാനിഷ് ഭാഷയിൽ പ്രാവീണ്യം നേടിയാൽ സ്‌പെയിനിലെ സർവകലാശാലകളിലും കോളേജുകളിലും അഡ്മിഷൻ ലഭിയ്ക്കും. പരിശീലിച്ചാൽ വലിയ ബുുദ്ധിമുട്ടില്ലാതെ സ്പാനിഷ് പഠിയ്ക്കാം എന്നത് സ്‌പെയിനിലേയ്ക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നു. സ്പാനിഷ് യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഫീസ് കുറവാണെന്നതും സ്‌പെയിനിലേയ്ക്കുള്ള കുടിയേറ്റം ആകർഷകമാക്കുന്നു.
ഇറ്റലി.
ഇറ്റലിയിലെ മുൻനിര സർവകലാശാലകളിൽ ട്യൂഷൻ ഫീസില്ല എന്നതാണ് ഏറെ ആകർഷകം. എന്നാൽ പ്ലസ്.ടു.വിന്റെ മാർക്കാണ് പ്രവേശനത്തിനുള്ള മാനദണ്ഡം. മാർക്ക് കുറഞ്ഞവർക്കും അഡ്മിഷൻ ലഭിയ്ക്കുമെങ്കിലും പഠനത്തിനായി ഫീസ് നൽകേണ്ടി വരും. താരതമ്യേന മറ്റു യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറഞ്ഞ ഫീസാണ് ഇറ്റാലിയൻ കോളേജുകളിൽ വാങ്ങുന്നത്.
വിശദ വിവരങ്ങൾക്ക് – 9633380667