മദ്രാസ് IIT-യിലെ ഗവേഷകര്‍ വികസിപ്പിച്ച ഈ പാക്കിങ് മെറ്റീരിയൽ ചരിത്രമാകും
പാരമ്പര്യ പ്ലാസ്റ്റിക് ഫോമിന് പകരമായുള്ള പുതിയ സുസ്ഥിര പാക്കേജിംഗ് മെറ്റീരിയലിന്റെ വികസനവുമായി മദ്രാസ് ഐഐടിയിലെ ഗവേഷകർ മുന്നോട്ടുവന്നു.
കാർഷികാവശിഷ്ടങ്ങളും കടലാസ് മാലിന്യങ്ങളും ഉപയോഗിച്ച് വളർത്തിയ മൈസീലിയം അടിസ്ഥാനമാക്കിയുള്ള ബയോകോമ്പോസിറ്റുകളാണ് ഇവർ വികസിപ്പിച്ചെടുത്തത്.
മികച്ച ഗുണമേന്മയും ജൈവവിഘടന ശേഷിയുമുള്ള ഈ മെറ്റീരിയൽ പ്ലാസ്റ്റിക് മലിനീകരണത്തിനും കാർഷിക മാലിന്യങ്ങളുടെ അളവിനും ഒരേസമയം പരിഹാരമായി പ്രവർത്തിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
യാത്രക്കാരന് വിലക്കേർപ്പെടുത്തി ഇൻഡിഗോ
ഇന്ത്യയിൽ പ്രതിവർഷം ഉണ്ടാകുന്ന 4 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളും 350 ദശലക്ഷം ടൺ കാർഷിക മാലിന്യങ്ങളും പ്രയോജനപ്പെടുത്താൻ ഈ കണ്ടുപിടിത്തം സഹായകരമാകും.
മൈസീലിയം അടിസ്ഥാനമാക്കിയ പാക്കേജിംഗ് സാമഗ്രികൾ ജല പ്രതിരോധം, ജൈവവിഘടനം തുടങ്ങിയ ഗുണങ്ങളോടെയാണ് വികസിപ്പിച്ചിരിക്കുന്നത്. ലബോറട്ടറി പരീക്ഷണങ്ങളിലൂടെ ഈ പ്രത്യേകതകൾ ഉറപ്പാക്കിയിട്ടുണ്ട്.
മദ്രാസ് IIT-യിലെ ഗവേഷകര്‍ വികസിപ്പിച്ച ഈ പാക്കിങ് മെറ്റീരിയൽ ചരിത്രമാകും
മൈസീലിയം ബയോകോമ്പോസിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച പാക്കേജിംഗ് സാമഗ്രികൾ ഭാരം കുറയുന്നതും മൈക്രോപ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കുന്നതും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതുമാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
ഭാവിയിൽ താപ-ശബ്ദ ഇൻസുലേഷൻ ഉപകരണങ്ങൾ പോലെയുള്ള എഞ്ചിനീയറിംഗ് മേഖലയിലും ഈ മെറ്റീരിയലുകൾ ഉപയോഗിക്കാവുന്നതാണ്.
ഈ കണ്ടെത്തൽ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം, കാർഷികമാലിന്യങ്ങളുടെ സമർത്ഥമായ ഉപയോഗത്തിനും പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വാതിലുതയ്ക്കുന്നുവെന്ന് വിലയിരുത്താം.
ഈ കണ്ടുപിടിത്തത്തെ വാണിജ്യവത്കരിക്കാനും സാങ്കേതിക വിദ്യ കൈമാറാനും ലക്ഷ്യമിട്ട് ഗവേഷകർ ‘നേച്ചർ വർക്‌സ് ടെക്‌നോളജീസ്’ എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാന ഗവേഷകനായ ഡോ. ലക്ഷ്മീനാഥ് കുന്ദനതിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം.
ഗവേഷക വിദ്യാർത്ഥികളായ സാന്ദ്ര റോസ് ബിബി, വിവേക് സുരേന്ദ്രൻ എന്നിവരും അദ്ദേഹത്തോടൊപ്പം ചേർന്നാണ് ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.
ഈ ഗവേഷണ ഫലങ്ങൾ ബയോറിസോഴ്‌സ് ടെക്‌നോളജി റിപ്പോർട്ട്സ് എന്ന പിയർ-റിവ്യൂഡ് ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഐഐടി മദ്രാസിന്റെ ന്യൂ ഫാക്കൽട്ടി ഇൻീഷിയേഷൻ ഗ്രാൻ്റ് (NFIG), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയാണ് ഈ പദ്ധതിക്ക് ധനസഹായം നൽകിയിട്ടുള്ളത്.
Summary:
Researchers at IIT Madras have developed a new sustainable packaging material as an alternative to traditional plastic foam.