മറവിരോഗം മറന്നേക്കൂ…പുതിയ മരുന്ന് വരുന്നു…!
ഡിമെൻഷ്യയ്‌ക്കെതിരായ ചികിത്സയിൽ പുതിയ പ്രതീക്ഷയേകുന്ന മരുന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയതായി റിപ്പോർട്ട്.
ആന്റിബോഡി അടിസ്ഥാനമാക്കിയുള്ള ഈ പുതിയ മരുന്ന് വികസിപ്പിച്ചത് ബഹുരാഷ്ട്ര ഔഷധ കമ്പനിയായ റോഷ് ആണ്.
ഇവയെ നിയന്ത്രിക്കാൻ കഴിയുന്ന ട്രോണ്റൈൻമാബ് എന്ന ആന്റിബോഡി മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഈ മരുന്നിന്റെ ഉപയോഗത്തിലൂടെ ഏഴുമാസത്തിനകം ഡിമെൻഷ്യ നിയന്ത്രിക്കാനാകുമെന്ന് പഠനം സൂചിപ്പിക്കുന്നു.
ഡിമെൻഷ്യയ്ക്ക് പ്രധാനമായും കാരണം തലച്ചോറിലെ നാഡീകോശങ്ങൾക്കിടയിൽ അടിഞ്ഞുകൂടുന്ന ആമിലോയ്ഡ് പ്രവാഹങ്ങളാണ്.
1.8 എംജി, 3.6 എംജി എന്നിങ്ങനെ വ്യത്യസ്ത ഡോസുകളിലായി 149 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. 3.6 എംജി എന്ന ഉയർന്ന ഡോസ് നൽകിയ 54 പേരിൽ 49 പേരിലും, പരീക്ഷണത്തിന്റെ 28 ആഴ്ചകൾ പൂർത്തിയാകുമ്പോൾ ആമിലോയ്ഡ് ആവരണത്തിന്റെ തോത് 24 ശതമാനത്തിൽ താഴെയായി.
ഇവരിൽ 72 ശതമാനത്തിലും ആമിലോയ്ഡ് സാന്നിദ്ധ്യം 11 ശതമാനത്തിലുമാണ് താഴ്ന്നത്. ഇതോടൊപ്പം, മറവിരോഗം രക്തപരിശോധനയിലൂടെ തന്നെ വേഗത്തിൽയും കൃത്യമായും തിരിച്ചറിയാൻ കഴിയുന്ന രീതിയും കമ്പനി വികസിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളിലും മരുന്നിന് 91 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ഈ കണ്ടെത്തൽ അൾഷൈമേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ടൊറൊണ്ടോയിലെ അന്താരാഷ്ട്ര സമ്മേളനത്തിലാണ് അവതരിപ്പിച്ചത്.
പല്ല് കൊഴിഞ്ഞു പോയോ? ; വീണ്ടും മുളപ്പിക്കാം
പ്രായമാകുന്നതിന് മുൻപ് തന്നെ പല്ലുകൾ കൊഴിഞ്ഞു പോയവർ നിരവധിയാണ്. ഇതുമൂലം ഭക്ഷണം കഴിക്കാനും ആളുകൾക്ക് മുന്നിൽ വായ തുറന്ന് ചിരിക്കാനും സംസാരിക്കുന്നതിനുമൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്.
എന്നാൽ ദന്ത ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഗവേഷകര്‍.
പൊഴിഞ്ഞുപോയ പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്നിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജപ്പാനിലെ ഗവേഷകര്‍.
ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെയും സംഘമാണ് പുത്തൻ പരീക്ഷണം നടത്തുന്നത്.
ജപ്പാനിലെ കിറ്റാനോ ആശുപത്രിയിലെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ദന്തചികിത്സാവിഭാഗം മേധാവി കട്‌സു തകഹാഷിയുടെ നേതൃത്വത്തിൽ 2021-ലാണ് പല്ലുകൾ മുളപ്പിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ചത്.
2030-ഓടെ ഈ മരുന്ന് വിപണിയിലെത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതുസംബന്ധിച്ച പഠനം ‘സയൻസ് അഡ്വാൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
കൊഴിഞ്ഞു പോയ പല്ലുകള്‍ മുളക്കാത്തതിന് കാരണമായ ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനിനെ നിർവീര്യമാക്കാനായി പ്രത്യേക മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. എലികളിലും വെള്ളക്കീരികളിലും ആണ് ഈ പരീക്ഷണം ആദ്യം നടത്തിയത്.
ഇവയില്‍ ആന്റിബോഡി കുത്തിവെച്ചപ്പോൾ പുതിയ പല്ലുകൾ മുളച്ചു വന്നു. ഈ പരീക്ഷണം വിജയിച്ച ശേഷമാണ് അതേ പരീക്ഷണം ഇപ്പോൾ മനുഷ്യരിലും നടത്താന്‍ പോകുന്നത്.
30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പരീക്ഷണം വിജയകരമായാൽ പ്രായമായി പല്ലുകൊഴിഞ്ഞവർക്കും അപകടങ്ങളിൽ പല്ലുനഷ്ടപ്പെട്ടവർക്കുമെല്ലാം പുതിയ പല്ലുകൾ മുളപ്പിക്കാനാവും എന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു.
സ്ത്രീകൾക്ക് താടിയുള്ള പുരുഷന്മാരോട് കൂടുതൽ സ്നേഹം തോന്നുന്നത് ഈ കാരണം കൊണ്ട്…! ക്വീന്‍സ് ലാന്‍ഡിൽ നടന്ന പഠനം:
താടിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത…താടിക്കാരെ ഇഷ്ടപ്പെടാനും ചില കാരണങ്ങളൊക്കെ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ ?
താടി നീട്ടി വളര്‍ത്തിയവര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു എന്നതിന് ശാസ്ത്രീയ വിശദീകരണവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിയ്ക്കുന്നത്.
ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലയായ ക്വീന്‍സ് ലാന്‍ഡിലെ ബാര്‍ണിബി ഡിക്‌സണിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്.
ക്ലീന്‍ ഷേവ് അടക്കമുള്ള വിവിധ തരത്തിലുള്ള ലുക്കുകളുമായി നടത്തിയ മത്സരത്തിലാണ് താടിക്കാര്‍ മുന്നിലെത്തിയിരിക്കുന്നത്.
ജീവിതകാലം നിലനില്‍ക്കേണ്ട ബന്ധത്തിനായി ഒരാളെ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ മിക്ക പെണ്‍കുട്ടികളും തിരഞ്ഞെടുത്തത് താടിയുള്ളവരെയായിരുന്നെന്ന് തെളിവു സഹിതം വിശദികരിയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
താടിക്കാരില്‍ പക്വത കൂടുതലുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇവരൊരിക്കലും പക്വതയില്ലാതെ പെരുമാറില്ല എന്ന ധാരണയാണ് ഇവരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം എന്ന് പഠനം പറയുന്നു.
നല്ല രക്ഷിതാവാകാന്‍ ഏറ്റവും അനുയോജ്യരും താടിക്കാരാണെന്നാണ് ഡിക്‌സണ്‍ കണ്ടെത്തിയത്. ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ താടി നീട്ടിവളര്‍ത്തുന്നവരാണ് സ്ത്രീകള്‍ക്ക് സെക്‌സിയായി തോന്നുന്നതെന്നും പറയുന്നു.









