തുമ്പ് മുറിച്ച് നെറ്റിയുടെ വശത്തൊട്ടിച്ച് വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് മടക്കി പാക്കും പുകയിലയും പിന്നാലെ വച്ച് മുറുക്കി രസിച്ച് തുടങ്ങിയിട്ട് 2,500 വർഷമായെന്ന് ഗവേഷകർ

വീട്ടിലും വഴിയിലും ഒരു സൗഹൃദത്തിന്റെ തുടക്കം വെറ്റില ചോദിച്ചാകും. പിന്നെ ബന്ധങ്ങളുടെ മുറുക്കവും ഇഴയടുപ്പവും ഈ മുറുക്കിലൂടെയാണ്. ചെല്ലം തുറന്ന് വെറ്റിലയെടുത്ത് അതിന്റെ ഇളം തുമ്പ് മുറിച്ച് നെറ്റിയുടെ വശത്തൊട്ടിച്ച്, ഇടത്തെ കൈയ്യിൽ വെറ്റില വിടർത്തി വച്ച്, വെറ്റില ഞരമ്പ് വലത്തേ കൈവിരളാൽ എടുത്ത് ചുണ്ണാമ്പ് തേച്ച് മടക്കി വായിലേക്ക് വച്ച്, മുറിച്ച് അഴകായി വച്ചിരിക്കുന്ന പാക്കും പുകയിലയും പിന്നാലെ വച്ച് മുറുക്കി രസിച്ചിരിക്കുന്ന കാരണവൻമാരും മുത്തശ്ശിമാരും അവരുടെ നർമ്മ സംഭാഷണങ്ങളുമെല്ലാം ഓർമ്മകളിൽ നിറയുന്നുണ്ട്.new discovery of the researchers

വെള്ളിയാഴ്ചകളിലെ നിറകൊണ്ട പാതിരയിൽ ലാസ്യവിലാസവതികളായി പാല മരത്തിൽനിന്നും ഇറങ്ങി വന്നിരുന്ന സുന്ദരിമാരായ യക്ഷികൾ വഴിപോക്കരെ ക്ഷണിച്ചിരുന്നത് ഒന്നുഭംഗിയായി വെറ്റില മുറുക്കാനാണ്. ഒരൽപ്പം ചുണ്ണാമ്പ് ചോദിച്ചാണ് തുടക്കം. നാലുംകൂട്ടി മുറുക്കുകയെന്നാണ് സാധാരണ പറയുക.

വെറ്റിലവച്ച് തൊഴുതു പോവുക എന്നത് ആദരിക്കലിന്റെ ചിഹ്നമായിരുന്നു പണ്ട്. പദവിയിലുയർന്നവരോട് ബഹുമാനം കാട്ടാൻ അങ്ങനെ ചെയ്തിരുന്നു. വെറ്റില, അടയ്ക്ക തുടങ്ങിയവ വയ്ക്കാൻ വെറ്റിലത്തട്ടവും വീട്ടിൽ സൂക്ഷിച്ചിരുന്നു. അതിഥികൾ വരുമ്പോൾ അവർക്ക് ചുണ്ണാമ്പ് തേച്ച വെറ്റിലയ്ക്കുള്ളിൽ പാക്കും മറ്റും വച്ച് മുറുക്കാൻ പാകത്തിൽ വെറ്റിലച്ചുരുളുണ്ടാക്കി നൽകിയിരുന്നു. അതിനായി പരിചാരകൻമാരും പരിചാരികമാരും നിയമിക്കപ്പെട്ടിരുന്നു.

വെറ്റില മുറുക്ക് ഒരു ശീലത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ സ്ത്രീ-പുരുഷ ഭേദമില്ല. വെറ്റില, പാക്ക്, പുകയില, ചുണ്ണാമ്പ് ഇവ നാലുംകൂട്ടിയുള്ള താംബൂലചർമ്മണം മിക്കവർക്കും ഒരു ഹരമായിരുന്നു. മാത്രമല്ല, ദിവസത്തിൽ പലപ്രാവശ്യം മുറുക്കി തുപ്പുന്നവരാണ് ഏറെയും. ചില കാരണവൻമാർ പറയാറുണ്ട്, ഊണ് കഴിച്ച ശേഷം നാലുംകൂട്ടി ഒന്ന് മുറുക്കിയാലേ ഒരു സുമാറുള്ളൂ എന്ന്. മുറുക്കുന്നതിനുളള അനുസാരികളെല്ലാം സൂക്ഷിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങളുള്ള തടി കൊണ്ടുണ്ടാക്കിയ മുറുക്കാൻ പെട്ടികളും ലോഹനിർമ്മിതമായ ചെല്ലങ്ങളുമുണ്ടായിരുന്നു. എന്നാൽ, മനുഷ്യർ എന്നുമുതലാണ് വെറ്റില മുറുക്കാൻ എന്ന ശീലം തുടങ്ങിയത് എന്നറിയാമോ?

മനുഷ്യൻ വെറ്റില മുറുക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 2,500 വർഷമായെന്നാണ് ഗവേഷകർ പറയുന്നത്. തായ്‌വാനിലെ ഒരു ദീർഘകാല ഉത്ഖനന പദ്ധതിയിൽ നിന്നുള്ള ഒരു കണ്ടെത്തലാണ് ഗവേഷകരെ ഇത്തരമൊരു നിരീക്ഷണത്തിലേക്ക് നയിച്ചത്. ഇവിടെ നിന്നും കണ്ടെത്തിയ 2,500 നും 2,700 നും ഇടയിൽ പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങളിൽ വെറ്റില ചതച്ചതിൻറെ അടയാളങ്ങൾ കണ്ടെത്തിയെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ കണ്ടെത്തൽ ആയിരക്കണക്കിന് വർഷങ്ങളായി ഏഷ്യയിലെ മനുഷ്യർക്കിടയിൽ ഈ ശീലം നിലനിൽക്കുന്നുവെന്നതിന് തെളിവ് നൽകുന്നു.

2021 -ൽ തെക്ക് – പടിഞ്ഞാറൻ തായ്‌വാനിലെ ചിയായി സിറ്റിയിൽ റെയിൽവേ പദ്ധതിയുടെ നിർമ്മാണത്തിനിടെ കണ്ടെത്തിയ ശവകുടീരങ്ങളിൽ നിന്നാണ് ഈ രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇതുവരെ നടത്തിയ ഖനനത്തിൽ 13 വ്യക്തികളുടെ ശവകുടീരങ്ങൾ ഈ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്, അതിൽ അഞ്ചെണ്ണം പൂർണ്ണമായ അസ്ഥികൂടങ്ങളായിരുന്നു. ഈ രണ്ട് മനുഷ്യ അസ്ഥികൂടങ്ങളുടെയും പല്ലുകളിൽ ചുവന്ന ധാതുക്കൾ പറ്റിപ്പിടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് വെറ്റില ചവയ്ക്കുമ്പോൾ ഉണ്ടാകുന്ന ചുവന്ന നീരിൻറെ അവശിഷ്ടമാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ഈ പ്രദേശത്തെ പുരാവസ്തു ഗവേഷണ പദ്ധതി 2026 -ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വെറ്റില ചവയ്ക്കുന്നത് സാധാരണമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ അവകാശപ്പെട്ടു. വെറ്റില ചവയ്ക്കുന്നത് ഇപ്പോഴും വിവിധ സമൂഹങ്ങൾക്കിടയിൽ വ്യാപകമാണെങ്കിലും ഈ ശീലത്തിൻറെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകൾ അവ്യക്തമായിരുന്നു. ഇപ്പോഴത്തെ ഈ കണ്ടത്തൽ ആ നിലയ്ക്ക് നിർണായകമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. അതേസമയം തായ്‌വാനിൽ, പ്രതിവർഷം 5,400 പുരുഷന്മാർക്ക് വായിലെ അർബുദം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് അടുത്തിടെ ബിബിസി റിപ്പോർട്ട് ചെയ്തത്. അവരിൽ 80 മുതൽ 90 ശതമാനം വരെ വെറ്റില ചവയ്ക്കുന്നവരാണെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍

മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷം ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍...

എല്‍ഡിഎഫിന്റെ ഐശ്വര്യം എന്‍ഡിഎയാണ്… പിണറായി മാറിയാൽ സർവനാശം

ആലപ്പുഴ: പിണറായി വിജയന്‍ നേതൃസ്ഥാനത്ത് നിന്ന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി...

ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം; മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 50,000 രൂപ!

ന്യൂഡൽഹി: രാജ്യാന്തര വനിതാദിനത്തിൽ തെലുങ്കുദേശം പാർട്ടി നേതാവിൻ്റെ വക സ്ത്രീകൾക്കുള്ള ഓഫർ...

ഇന്ത്യയിലേക്ക് വന്നത് പഠിക്കാനെന്ന പേരിൽ, ചെയ്യുന്നത് എംഡിഎംഎ കച്ചവടം

ബെംഗളൂരു: ലഹരി കേസുകളുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ആണ്...

ആഡംബര ജീവിതം നയിക്കാൻ മുത്തശ്ശിയുടെ മാലയും ലോക്കറ്റും; കൊച്ചുമകൻ പിടിയിൽ

ആലപ്പുഴ: വയോധികയുടെ മാല മോഷ്‌ടിച്ച് കടന്നുകളഞ്ഞ കേസിൽ കൊച്ചുമകൻ പിടിയിൽ. താമരക്കുളം...

അമേരിക്കയിൽ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെ കാണാതായി; സുദിക്ഷ എവിടെ?

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍...

Related Articles

Popular Categories

spot_imgspot_img