മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാനുള്ള നീക്കവും തമിഴ്നാടിൻ്റെ എതിർപ്പും വിവാദമായതിനിടെ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇരു സംസ്ഥാനങ്ങളും ആലോചിച്ച് സൗഹൃദത്തിൻ ചെയ്യേണ്ട കാര്യമാണ് മുല്ലപ്പെരിയാർ വിഷയം. തമിഴ്നാടിന് ജലം ഉറപ്പ് വരുത്തും. കേരളത്തിന് സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്. വട്ടവട ചിലന്തിയാറിൽ തടയണ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അനാവശ്യമാണ്. നിർമിക്കുന്നത് ഡാം അല്ല. ജല വിതരണത്തിനുള്ള തടയണ മാത്രമാണ് നിർമിക്കുന്നത്. പമ്പ് ഹൗസ് സ്ഥാപിക്കുകയാണ് ലക്ഷ്യം.ഒരു മീറ്റർ മാത്രമാണ് തടയണയുടെ ഉയരം. തമിഴ്നാട് സർക്കാരിനെ ഈ വിഷയം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
Read also: സുമിത്രയ്ക്ക് മനംപോലെ മംഗല്യം; നടി മീര വാസുദേവൻ വിവാഹിതയായി, വരൻ ‘കുടുംബവിളക്കി’ലെ ഛായാഗ്രാഹകൻ