വാഹനവിപണിയിൽ പുത്തൻ ചുവടുവെപ്പാവാൻ ഒരുങ്ങുന്ന റേഞ്ച് റോവർ ഇലക്ട്രിക്കിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. ഏറെ സവിശേഷതകൾ ഉള്ള ഈ വാഹനത്തിന്റെ വില വരും മുൻപ് തന്നെ വിൽപനയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഡിസംബറിൽ ആരംഭിച്ച റേഞ്ച് റോവർ ഇലക്ട്രിക്കിന്റെ ബുക്കിങ് ഇതോടെ 16,000 കടന്നു.
ഒത്തിരി പ്രേത്യകതകൾ വാഹനത്തിനുണ്ട് .റേഞ്ച് റോവർ ഇലക്ട്രിക് മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരുപോലെ അനായാസം ഓടിക്കാം. റേഞ്ച് റോവറിന്റെ പൊതു സ്വഭാവങ്ങളായ ആഡംബര സൗകര്യങ്ങളും മിനിമലിസ്റ്റ് ഡിസൈനും ഓഫ്‌റോഡ് ശേഷിയുമെല്ലാമുള്ള വാഹനമായിരിക്കും ഇതിന്റെ ഇലക്ട്രിക്. എന്നാൽ ശബ്ദമോ മലിനീകരണമോ ഉണ്ടാവില്ല.
പെർഫോമെൻസിന്റെ കാര്യത്തിൽ റേഞ്ച് റോവർ വി8ന് ഒപ്പമാണ് റേഞ്ച് റോവർ ഇലക്ട്രിക്കിനേയും താരതമ്യപ്പെടുത്തുന്നത്.
ഉയർന്ന താപനിലയിലും മഞ്ഞിലും 850 എംഎം വരെ ആഴമുള്ള വെള്ളത്തിലുമെല്ലാം റേഞ്ച് റോവർ ഇലക്ട്രിക് പരീക്ഷണം നടത്തിക്കഴിഞ്ഞു. 800V ചാർജിങ് ആർകിടെക്ച്ചറിലുള്ള റേഞ്ച് റോവർ ഇലക്ട്രിക്കിൽ ഫാസ്റ്റ് ചാർജിങ് സൗകര്യവുമുണ്ടാകും. ബ്രിട്ടനിലെ സൊളിഹള്ളിലുള്ള ഫാക്ടറിയിലാണ് റേഞ്ച് റോവർ ഇലക്ട്രിക് നിർമിക്കുക. ബാറ്ററിയും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റും ജെഎൽആറിന്റെ വോൾവർഹാംടണിലുള്ള പുതിയ ഫാക്ടറിയിലാകും കൂട്ടിയോജിപ്പിക്കുക.ബുക്കിങ് ആരംഭിച്ച കഴിഞ്ഞ ഡിസംബറിൽ തന്നെയാണ് റേഞ്ച് റോവർ ഇലക്ട്രിക്കിന്റെ ചിത്രങ്ങൾ ആദ്യമായി കമ്പനി പുറത്തുവിട്ടത്. വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങൾ ഇതിലുണ്ടായിരുന്നു. റോഡ് നോയിസ് ക്യാൻസലേഷനും മികച്ച കാബിൻ കംഫർട്ടും റേഞ്ച് റോവർ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു.
എഐ ചിത്രങ്ങൾക്ക് പ്രത്യേകം ലേബൽ നൽകാൻ മെറ്റ